മറയൂർ ∙ മറയൂരിൽ ടൗൺഹാൾ, ഗെസ്റ്റ് ഹൗസ് എന്നിവയുടെ നിർമാണത്തിനായി കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല. മൂന്നാർ–ഉദുമൽപേട്ട
സംസ്ഥാനാന്തര പാതയിലെ രാജമലയിൽ പുതിയപാലം നിർമിക്കുന്നതിന് 2 കോടി രൂപയും മൂന്നാർ ടൗണിലെ തിരക്ക് കുറയ്ക്കുന്നതിനായി പാലമടക്കം ബൈപാസ് റോഡ് നിർമാണത്തിന് 3 കോടി രൂപയും അനുവദിച്ചിരുന്നു. എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.
ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ എല്ലാ ആവശ്യത്തിനും എത്തിച്ചേരുന്നത് മറയൂർ ടൗണിലാണ്.
ഒട്ടേറെ ഭാഗത്ത് സ്ഥലങ്ങൾ വെറുതേ കിടക്കുന്ന സാഹചര്യത്തിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാവുന്നതാണ്. മറയൂർ ടൗണിന്റെ ഹൃദയ ഭാഗത്താണ് പൊതുമരാമത്ത് വകുപ്പിന്റെ ഓഫിസായി പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും ഇന്നും അനാഥമായി കിടക്കുന്നത്.
ഇവിടെ ടൗൺ ഹാൾ നിർമിച്ചാൽ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.
മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയും പരിമിതമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നല്ല സേവനം ലഭിക്കുന്നുണ്ടെങ്കിലും കിടത്തിച്ചികിത്സ ഇല്ലാത്തത് പ്രദേശവാസികളെ വലയ്ക്കുന്നു.
പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്നത് അടിമാലി, കോട്ടയം ഉൾപ്പെടെ വിദൂര ആശുപത്രികളെയോ തമിഴ്നാട്ടിലെ ആശുപത്രികളെയോ ആണ്. കമ്യൂണിറ്റി ഹെൽത്ത് സെന്ററിനോടു ചേർന്ന് ഒന്നരയേക്കറോളം സ്ഥലം വെറുതേ കിടപ്പുണ്ട്.
ഇവിടെ ആശുപത്രിയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ നടപ്പാക്കാവുന്നതാണ്.
ഈ സ്ഥലം വെറുതേ കിടക്കുന്നതിനാൽ കയ്യേറ്റവും നടക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

