ഇടുക്കി ∙ തദ്ദേശ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകിയെന്ന പ്രചാരണം വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സിപിഐ ജില്ലാ കൗൺസിൽ യോഗം വിലയിരുത്തി.
2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിനെക്കാൾ വലിയ തിരിച്ചടി ഏറ്റിട്ടും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തിയത് വിസ്മരിക്കരുതെന്ന് യോഗം ചൂണ്ടിക്കാട്ടി.
കോൺഗ്രസ്- ബിജെപി കൂട്ടുകെട്ടിനെയാണ് ജില്ലയിൽ പലയിടങ്ങളിലും എൽഡിഎഫ് നേരിട്ടത്. ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയത ഒരേ പോലെയാണ് എൽഡിഎഫ് കാണുന്നത്.
നിയമസഭ പാസാക്കിയ ഭൂനിയമം ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
പട്ടയ വിതരണവും ത്വരിതപ്പെടുത്തണം. നിർമാണ നിരോധന വിഷയത്തിലും ഇടപെടൽ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
എൻഎച്ച് 85 നിർമാണ പ്രവർത്തനങ്ങളിലും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി.യു.ജോയി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, ദേശീയ കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.അഷറഫ്, വി.ആർ.ശശി, എൻ.കെ.പ്രിയൻ, എം.വൈ.ഔസേഫ്, ജയ മധു, ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

