പെരുവന്താനം ∙ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സാഹിത്യ വർഷാചരണവും കോഫി ടേബിൾ സർഗ സംവാദവും സംഘടിപ്പിക്കുന്നു. നവംബർ 1ന് രാവിലെ 10:30 നു പ്രശസ്ത കവയിത്രി രമാ ദിലീപ് പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കൺവീനറായ പി.
അനുരാഗ്, ജോയിന്റ് കൺവീനർമാരായ റ്റിജോമോൻ ജേക്കബ്, അഞ്ജലി ആർ. നായർ, അശ്വിനി ജെയ്സി, ജിനു തോമസ്, ഷാന്റിമോൾ എസ്, ബിന്ദു പി.ആർ., ജസ്റ്റിൻ ജോസ്, ബിബിൻ പയസ്, റിജോമോൻ ബേബി, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, ബോബി കെ.
മാത്യു, രതീഷ് പി.ആർ. എന്നിവർ സംസാരിക്കും.
എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓരോ സാഹിത്യകാരന്മാരെയും അവരുടെ എഴുത്തിനെയും പരിചയപ്പെടുത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

