ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടാംഘട്ട വികസനത്തിന്റെ പണി തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു.
കെട്ടിടങ്ങൾ കെട്ടിയുണ്ടാക്കാൻ വെപ്രാളപ്പെടുന്നവർ ചികിത്സാ സംവിധാനം ഒരുക്കാൻ ഇടപെടുന്നില്ലെന്നതാണ് മെഡിക്കൽ കോളജിലെ പ്രധാന പ്രശ്നം.കരാർ എടുക്കുന്ന സർക്കാർ ഏജൻസി കൃത്യമായി പണി തീർക്കുന്നില്ല. മാത്രമല്ല; ഇവിടുത്തെ ജോലികൾക്കായി അനുവദിക്കുന്ന പണം മറ്റിടങ്ങളിൽ ഏറ്റെടുക്കുന്ന ജോലികൾ തീർക്കാനായി വിനിയോഗിക്കുന്നുവെന്നും പരാതിയുണ്ട്.
ഇതോടെ അടിയന്തര ചികിത്സ സൗകര്യങ്ങൾ ഇവിടെ തീരെയില്ലെന്നതാണ് യാഥാർഥ്യം. ജനങ്ങൾക്ക് അത്യാവശ്യമുള്ള ചികിത്സ സൗകര്യമൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് മെഡിക്കൽ കോളജ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അപകടങ്ങളിൽ പെടുന്നവർക്കെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് അടിയന്തര ആവശ്യം.
പനിയായി വന്നിട്ടും ചികിത്സയില്ല
ഏതാനും മാസം മുൻപാണ്.
ജില്ലാ ആസ്ഥാനത്തെ ഒരു ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പുലർത്തുന്ന 34 വയസ്സുള്ള ആരോഗ്യവാനായ ചെറുപ്പക്കാരൻ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനു ആദ്യ ദിവസം മെഡിക്കൽ കോളജിലെ ഡോക്ടർമാർ ‘വിദഗ്ധ’ ചികിത്സ നൽകിയെങ്കിലും പനി പിറ്റേന്ന് വല്ലാതെ കൂടി.
ഇതോടെ ആശുപത്രി അധികൃതർ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ വൈകുന്നേരമായപ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകുകയായിരുന്നു.
ഇതോടെ യുവാവിനെ ബന്ധുക്കൾ ഇടപെട്ട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വൈകിപ്പോയിരുന്നു. ന്യുമോണിയ ശ്വാസകോശത്തെ മുഴുവൻ ബാധിച്ച് സ്ഥിതി ഗുരുതരമായതോടെ ചികിത്സ ഫലിച്ചില്ല.
രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവായ യുവാവ് താമസിയാതെ മരിച്ചു.
‘കാത്ത്’ ലാബിനായി കാത്ത്…കാത്ത്…
ഇടുക്കിയിൽ കാത്ത് ലാബ് ഉടൻ ആരംഭിക്കും എന്ന പ്രഖ്യാപനത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. മെഡിക്കൽ കോളജ് മുൻപ് ജില്ലാ ആശുപത്രിയായിരുന്ന കാലം മുതൽക്കേ മാറി മാറി വരുന്ന മന്ത്രിമാരും ജനപ്രതിനിധികളും കയ്യടിക്കു വേണ്ടി ഈ പ്രഖ്യാപനം തരം പോലെ നടത്തിയിരുന്നു.
ഹൃദയത്തിൽ തൊടുന്ന ഉറപ്പായി ജനങ്ങൾ നെഞ്ചിലേറ്റിയിട്ടും ലാബ് മാത്രം വന്നില്ല. ഏറ്റവുമൊടുവിൽ ഇടുക്കി മെഡിക്കൽ കോളജിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചും മന്ത്രിമാർ ഈ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ഈ ഓട്ടത്തിനിടയിൽ ഇത്ര കാലം കൊണ്ട് നഷ്ടപ്പെട്ട ജീവന് ഒരു കണക്കുമില്ല.
ഡൈ ഇൻജക്ടർ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ആധുനിക നിലവാരത്തിലുള്ള കാത്ത് ലാബിൽ ഉണ്ടാവേണ്ടത്.
ഇതോടൊപ്പം പ്രീ കാത്ത് വാർഡും തയാറാക്കണം. ഏറ്റവുമൊടുവിൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 10 കോടി 30 ലക്ഷം രൂപ ഇടുക്കി മെഡിക്കൽ കോളജിലെ കാത്ത് ലാബിനായി സർക്കാർ അനുവദിച്ചിരുന്നു.
ഇതോടൊപ്പം നെഞ്ച് രോഗ വിഭാഗത്തിൽ ആവശ്യത്തിനു ഡോക്ടർമാരുടെ തസ്തികയും സൃഷ്ടിച്ചു. എന്നാൽ പിന്നീടും കാത്ത് ലാബ് നിർമാണത്തിനുള്ള തടസ്സം മാത്രം നീങ്ങിയിട്ടില്ല.
സകല പ്രശ്നങ്ങൾക്കും കാരണം വൈദ്യുതീകരണം
മെഡിക്കൽ കോളജിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്നത് വൈദ്യുതീകരണത്തിന്റെ പ്രശ്നമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു. ആശുപത്രിക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി കോടിക്കണക്കിനു രൂപ ചെലവിട്ട് ബഹുനില മന്ദിരങ്ങൾ നിർമിച്ചെങ്കിലും മതിയായ ഇലക്ട്രിക്കൽ സംവിധാനം ഒരുക്കിയില്ല.
ഇതിനാൽ സ്ഥാപിച്ച ലിഫ്റ്റ് സംവിധാനത്തിന്റെ ട്രയൽ റൺ പോലും നടന്നിട്ടില്ല. ഇതു പോലെ തന്നെയാണ് ആധുനിക ഉപകരണങ്ങളുടെ കാര്യവും.
ഒട്ടുമിക്ക ചികിത്സാ ഉപകരണങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടും ഇലക്ട്രിക്കൽ സംവിധാനത്തിന്റെ പോരായ്മ കാരണം എല്ലാം തന്നെ കെട്ടു പോലും പൊട്ടിക്കാതെ വിശ്രമിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

