വാഴത്തോപ്പ് ∙ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ‘കാൻ ഹെൽപ് – കാൻസറിനെതിരെ ഒരുമിച്ച്’ പദ്ധതിക്ക് ഇടുക്കി ജില്ലയിൽ നിന്നു തുടക്കമായി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കാൻസറിനെതിരെ പോരാടാൻ ബോധവൽകരണമാണ് ഏറ്റവും പ്രധാന മാർഗമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ബോധവൽകരണവും മുൻകൂട്ടിയുള്ള പരിശോധനയും ഏവർക്കും ഉറപ്പിക്കാൻ മാർ സ്ലീവാ മെഡിസിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ.
ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു.
ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ കൂടുതൽ ബോധവൽകരണ പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓങ്കോളജി വിഭാഗം മേധാവി ഡോ.
റോണി ബെൻസൺ പദ്ധതി അവതരിപ്പിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് പള്ളി വികാരി റവ.
ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ്, ബ്രാൻഡിങ് ആൻഡ് ഹെൽത്ത് കെയർ പ്രോമോഷൻസ് വിഭാഗം ഡയറക്ടർ റവ.
ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഇടുക്കി രൂപത മാതൃവേദി സെക്രട്ടറി ആഗ്നസ് ബേബി എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി ‘ശലഭം’ എന്ന പേരിൽ വനിതകൾക്കായി സ്തനാർബുദത്തെ കുറിച്ചു ബോധവൽകരണ പരിപാടികളും സ്ക്രിനീങ് പരിശോധനകളും നടത്തി. കൂടാതെ വായിലെ കാൻസർ, ഗർഭാശയ കാൻസർ എന്നിവയുടെ പരിശോധനയും നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]