തൊടുപുഴ ∙ പാതിവിലത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ അനന്തു കൃഷ്ണന്റെയും ആനന്ദകുമാറിന്റെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണമെന്ന് ആക്ഷൻ കൗൺസിൽ രക്ഷാധികാരി ബേസിൽ ജോൺ. പാതിവിലത്തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഇരകളുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് വുമണി’ന്റെ നേതൃത്വത്തിൽ തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2024 ജൂലൈ മുതൽ നവംബർ വരെ അനന്തു കൃഷ്ണന്റെ അക്കൗണ്ടുകളിലേക്കു വന്ന 400 കോടി രൂപ എവിടെയാണെന്ന് കണ്ടെത്തുന്നതിന് ഇതുവരെ അന്വേഷണ ഏജൻസികൾ ശ്രമിച്ചിട്ടില്ല.
ഈ കാലയളവിൽ വളരെ കുറച്ച് പാതിവില വിതരണം മാത്രമേ നടത്തിയിട്ടുള്ളൂ. പാവപ്പെട്ട
സ്ത്രീകളിൽനിന്നു തട്ടിയെടുത്ത പണം എത്രയും വേഗം കണ്ടെത്തി തിരിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ക്രൈംബ്രാഞ്ച് ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർപഴ്സൻ ലിസി തോമസ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ പി.ഐ.സുധീർ, നൂഹ് മുഹമ്മദ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയ്സ് ജി.വാഴയിൽ, മനോജ് മാത്യു, എ.ആർ.അരുൺ, സജിത എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]