മൂന്നാർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് സ്റ്റോപ് മെമ്മോ ലഭിച്ചതിനെ തുടർന്ന് മൂന്നാറിലെ ഗ്രാമീണ സർവീസുകൾ നിർത്തലാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ശ്രമം. പ്രദേശവാസികളുടെ യാത്ര ദുരിതം വർധിപ്പിച്ച് സർവീസുകൾ വെട്ടിക്കുറച്ചതിനെതിരെ എംഎൽഎയും വിവിധ സംഘടനകളും രംഗത്തെത്തിയതോടെയാണ് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ (കോതമംഗലം യൂണിറ്റ്) ജെ.നിജാമുദീന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഡിപ്പോയിൽ എത്തിയത്.
ഗതാഗത മന്ത്രിയും എംഎൽഎയും തമ്മിൽ അടുത്ത ദിവസം തിരുവനന്തപുരത്തുവച്ച് ചർച്ച നടത്തുമെന്നും സർവീസുകൾ വെട്ടിക്കുറച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ അടുത്ത ദിവസങ്ങളിൽ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേശീയപാത അധികൃതരും പഞ്ചായത്തും ഡിപ്പോയിലെ നിർമാണങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയത്. പ്രാദേശിക നേതാക്കളുടെ ഇടപെടൽ ആരോപിച്ചാണ് തിങ്കളാഴ്ച മുതൽ വട്ടവട, സൂര്യനെല്ലി, സൈലന്റ് വാലി എന്നീ ഗ്രാമീണ സർവീസുകൾ അധികൃതർ നിർത്തലാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]