
രാജാക്കാട് ∙ 146 കോടിയിലേറെ രൂപ മുടക്കി നിർമിച്ച ചെമ്മണ്ണാർ– ഗ്യാപ് റോഡിൽ രാജാക്കാട് ടൗണിന് സമീപം കളീക്കൽ പടിയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നിട്ട് ഒരു വർഷമായിട്ടും തിരിഞ്ഞു നോക്കാതെ പൊതുമരാമത്ത് വകുപ്പ്. മഴ ശക്തമായതോടെ റോഡ് ഇടിഞ്ഞതിനോട് ചേർന്നുള്ള ഭാഗവും അപകടാവസ്ഥയിലായെന്ന് നാട്ടുകാർ പറയുന്നു.
അപകട ഭീഷണിയുള്ള ഭാഗത്ത് റിബൺ കെട്ടിത്തിരിച്ചത് മാത്രമാണ് അധികൃതർ സ്വീകരിച്ച നടപടി.
2024 ഒക്ടോബറിലാണ് ഇവിടെ ക്രാഷ് ഗാർഡ് ബാരിയർ ഉൾപ്പെടെ റോഡിന്റെ ഒരു ഭാഗം 30 അടി താഴ്ചയിലുള്ള പാടത്തേക്ക് ഇടിഞ്ഞു താഴ്ന്നത്. ചെമ്മണ്ണാർ–ഗ്യാപ് റോഡ് വീതി കൂട്ടി പുനർനിർമിച്ച് 6 മാസം തികയും മുൻപായിരുന്നു അപകടം.
എന്നാൽ അതിനുശേഷം ഇതുവരെ ഇടിഞ്ഞ ഭാഗം പുനർനിർമിക്കാനോ, സംരക്ഷണ ഭിത്തി നിർമിക്കാനോ അധികൃതർ നടപടി സ്വീകരിച്ചില്ല.
മഴ ശക്തമായതോടെ ഇൗ ഭാഗം കൂടുതൽ അപകട ഭീഷണിയുയർത്തുന്നു.
രാജാക്കാട്ടുനിന്ന് എറണാകുളം, കോട്ടയം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രാ ബസുകളും ഒട്ടേറെ സ്കൂൾ ബസുകളും കടന്നു പോകുന്ന വഴിയാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]