
രാജകുമാരി∙ കനത്ത മഴയെ തുടർന്ന് ജില്ലയിലെ അണക്കെട്ടുകളെല്ലാം ജലസമൃദ്ധം. 2 ദിവസത്തിനിടെ 3 അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മഴ തുടർന്നാൽ മറ്റ് അണക്കെട്ടുകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട വരും.
എന്നാൽ ഇന്നു മുതൽ ജില്ലയിൽ മഴ കുറയുമെന്നാണു വിവരം. ശനിയാഴ്ചത്തെ കണക്കനുസരിച്ച് 2403.00 അടി പരമാവധി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2372.88 അടി എത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് 2378.58 അടി എത്തിയാൽ ഓറഞ്ച് അലർട്ടും 2379.58 അടി എത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.
ഷട്ടറുകൾ ഉയർത്തി
മാട്ടുപ്പെട്ടി 1598.40 മീറ്റർ (പരമാവധി സംഭരണശേഷി 1599.59 മീറ്റർ), പൊന്മുടി 706.60 മീറ്റർ (707.75 മീറ്റർ), കല്ലാർകുട്ടി 456.05 മീറ്റർ (456.59 മീറ്റർ), ഇരട്ടയാർ 750.30 മീറ്റർ (754.38 മീറ്റർ), ലോവർ പെരിയാർ 252.70 മീറ്റർ (253.00 മീറ്റർ) എന്നിവയാണു റെഡ് അലർട്ട് പ്രഖ്യാപിച്ച ഡാമുകൾ. ജലനിരപ്പ് ക്രമീകരിക്കാൻ പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു.
മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകളും തുറക്കാൻ സാധ്യതയുണ്ട്. കല്ലാർകുട്ടി ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തി.
ജലസേചന വകുപ്പിനു കീഴിലുള്ള മലങ്കര ഡാമിൽ 42 മീറ്ററാണു പരമാവധി സംഭരണശേഷി. ജലനിരപ്പ് 40.16ൽ എത്തിയതോടെ ഷട്ടർ ഉയർത്തി.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
ഇടുക്കി–118.8
പീരുമേട്–93.6
തൊടുപുഴ–64
ദേവികുളം–150
ഉടുമ്പൻചോല–42
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]