
മുഖ്യമന്ത്രി അറിയാൻ…; എങ്ങുമെത്തിയില്ല ഈ 3 പദ്ധതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം ∙ നെടുങ്കണ്ടത്ത് ഇന്ന് മുഖ്യമന്ത്രി എത്തുമ്പോൾ, അദ്ദേഹത്തിന്റെ ശ്രദ്ധ പതിയേണ്ട പദ്ധതികളും പ്രശ്നങ്ങളും ഒട്ടേറെ. സംസ്ഥാനത്തിനു തന്നെ അഭിമാനകരമായ വികസന പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പാതിവഴിയിലും പ്രഖ്യാപനത്തിലും പേപ്പറിലും മാത്രമാണ് പലതും. പൂർത്തിയാക്കിയ പദ്ധതികളിൽ പൂർണസജ്ജമാകാത്തവയുമുണ്ട്.
1. നെടുങ്കണ്ടം താലൂക്ക് ആശുപത്രി കെട്ടിടം ചെലവ്: കിഫ്ബി ഫണ്ടായ 59,29,95391 രൂപ.നിർമാണം ആരംഭിച്ചത്: 2022 ഫെബ്രുവരി 13ന്. നിർമാണം പൂർത്തിയാകേണ്ടിയിരുന്നത്: 2023 ഫെബ്രുവരി 12ന്. പ്രശ്നം: 1,36,086 ചതുരശ്ര അടി വിസ്തീർണത്തിൽ 2 ബ്ലോക്കുകളിലായി 7 നിലകളും 150 കിടക്കകളും 6 ഓപ്പറേഷൻ തിയറ്ററുമുള്ള ഒന്നാംഘട്ട നിർമാണ് പുരോഗമിക്കുന്നത്. എന്നാൽ ഒരു ബ്ലോക്കിന്റെ നിർമാണം മാത്രമാണ് പൂർത്തിയായത്. കരാറുകാരനും അധികൃതരും തമ്മിലുള്ള തർക്കമാണ് നിർമാണം നിലയ്ക്കാൻ കാരണമെന്നാണ് വിവരം. 2017ൽ പാസാക്കിയ എസ്റ്റിമേറ്റ് തുകയിൽ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നതാണ് കരാറുകാരുടെ പ്രതിസന്ധി. പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായുള്ള പൊടിശല്യവും രോഗികൾക്ക് ദുരിതമാണ്. അനന്തമായി നീളുന്ന കെട്ടിട നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2. നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം ചെലവ്: കിഫ്ബി ഫണ്ടായ 10 കോടിയും സർക്കാർ ഫണ്ടായ 3 കോടിയും പഞ്ചായത്ത് ഫണ്ടിൽനിന്ന് ഒരു കോടിയും ഉൾപ്പെടെ ആകെ 14 കോടി. നിർമാണ ചുമതല: കിറ്റ്കോനിർമാണം ആരംഭിച്ചത്: 2021 ഡിസംബർ 6ന്. നിർമാണം പൂർത്തിയാകേണ്ടിയിരുന്നത്: 2022 മാർച്ച് 20ന് ഉദ്ഘാടനം നടത്തിയത്: 2024 ഫെബ്രുവരി 3ന്. പ്രശ്നം: രാജ്യാന്തര നിലവാരത്തിൽ നിർമിച്ച കേരളത്തിലെ ആദ്യ ഹൈ ഓൾട്ടിറ്റ്യൂഡ് സ്റ്റേഡിയമാണ് നെടുങ്കണ്ടത്തേത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും സ്റ്റേഡിയം പൂർണസജ്ജമായിട്ടില്ല. ഔദ്യോഗികമായി സ്റ്റേഡിയത്തിന്റെ ചുമതല പഞ്ചായത്തിന് കൈമാറിയിട്ടുമില്ല.
ഉണങ്ങിയ നിലയിൽ.
താപനില മനസ്സിലാക്കി സ്വയം പ്രവർത്തിക്കുന്ന സ്പ്രിംഗ്ലറുകൾ സ്ഥാപിച്ചെങ്കിലും ചെലവായ തുകയെ സംബന്ധിച്ച് നിർമാണ ഏജൻസിയായ കിറ്റ്കോയും കരാറുകാരനും തമ്മിൽ തർക്കമുയർന്നതോടെ നിർമാണം പൂർത്തിയാക്കാതെ കരാറുകാരൻ മടങ്ങുകയായിരുന്നു. ഇതോടെ സ്റ്റേഡിയത്തിനുള്ളിലെ പുല്ല് പൂർണമായും നശിച്ചു. പുതുതായി ബർമുഡ ഗ്രാസ് വച്ചുപിടിപ്പിക്കുന്നതിന് ചെലവാക്കേണ്ട ലക്ഷങ്ങൾ ആരുമുടക്കും എന്നതറിയില്ല.
3. ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജ് സംസ്ഥാനത്തെ ഏറ്റവും വലുതും നാലാമത്തേതുമായ ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജിന്റെ പ്രഖ്യാപനം നടത്തി നാലുവർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. മാട്ടുത്താവളത്ത് വിഭാവനം ചെയ്ത ആയുർവേദ മെഡിക്കൽ കോളജിനായി 21 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സ്ഥലത്തിന്റെ ചുറ്റുമതിൽ നിർമാണത്തിനായി 3.5 കോടി രൂപയും അടിസ്ഥാനസൗകര്യ വികസനത്തിന് 10 കോടിയും അനുവദിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല.