
കാർ മറിഞ്ഞപ്പോൾ കൂട്ടുകാരിയെ ഉപേക്ഷിച്ച് യുവാവ് മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉപ്പുതറ ∙ കാർ താഴ്ചയിലേക്കു മറിഞ്ഞു പരുക്കേറ്റ യുവതിയെ ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്ന യുവാവ് വീട്ടിലേക്കു പോയി. വാഹനത്തിൽ നിന്നിറങ്ങി റോഡിലെത്തിയ യുവതിയെ കണ്ട ഓട്ടോഡ്രൈവർ പൊലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയിൽ എത്തിച്ചു.ആലടി ചെരുവിൽ സുരേഷ് (41), ഒപ്പമുണ്ടായിരുന്ന പാമ്പനാർ സ്വദേശിനിയായ മുപ്പതുകാരി എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെയാണ് അപകടം. കട്ടപ്പന-കുട്ടിക്കാനം റോഡിൽ ആലടി വളവിനു സമീപത്തു നിന്നാണു കാർ 20 അടിയോളം താഴ്ചയിലേക്കു പതിച്ചത്.
ഏഴരയോടെ ഈ വഴിയെത്തിയെ ഓട്ടോഡ്രൈവറാണ് പരുക്കേറ്റ നിലയിൽ യുവതിയെ കണ്ടത്. തുടർന്ന് ഉപ്പുതറ പൊലീസിന്റെ സഹായത്തോടെ യുവതിയെ ആദ്യം ഉപ്പുതറ സിഎച്ച്സിയിലും പിന്നീടു കട്ടപ്പന താലൂക്കാശുപത്രിയിലും എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.വാഹനം സുരേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോൾ സുരേഷ് മദ്യലഹരിയിലായിരുന്നു.
അപകടത്തിൽ പരുക്കുമുണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും ഒന്നര മാസം മുൻപാണ് ഒന്നിച്ചു താമസമാക്കിയതെന്നു പൊലീസ് പറയുന്നു. സുരേഷ് പരസ്പരവിരുദ്ധമായ മൊഴികളാണു നൽകുന്നതെന്നും പൊലീസ് അറിയിച്ചു. പരുക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിലേക്കു പറഞ്ഞയച്ചു. മനഃപൂർവം അപകടം സൃഷ്ടിച്ചതാണോയെന്നും മദ്യലഹരിയിൽ സംഭവിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.