മൂന്നാർ∙ കാട്ടുതീ പടർന്ന് ഏക്കറുകണക്കിന് സ്ഥലത്തെ പുൽമേടുകൾ കത്തിനശിച്ചു. ചിത്തിരപുരം രണ്ടാം മൈലിനും പള്ളിവാസലിനുമിടയിലുള്ള പുലിപ്പാറ മേഖലയിലാണ് കാട്ടുതീ പടർന്നത്.
തിങ്കൾ രാവിലെ മുതലാണ് മേഖലയിൽ കാട്ടുതീ പടർന്നു പിടിച്ചത്. 100 ഏക്കറിലധികം സ്ഥലത്തെ പുൽമേടുകളാണ് ഇതുവരെ കത്തിനശിച്ചത്.
ഇന്നലെയും കാട്ടുതീ തുടരുകയാണ്. ചെറുജീവികളടക്കം ഒട്ടേറെ വന്യമൃഗങ്ങളും സസ്യജാലങ്ങളുമുള്ള പ്രദേശമാണ് കത്തിനശിച്ചത്.
ആളുകൾക്കു കടന്നുചെല്ലാൻ കഴിയാത്ത മേഖലയായതിനാൽ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

