കുമളി∙ ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ കുമളിയിൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തുന്ന കട ഉടമകൾക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്.
ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കാൻ ഇടയാക്കിയതിന് കുമളി കുളത്തുപാലത്തെ സ്പൈസസ് കടയുടമയ്ക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു. കുമളി ടൗണിൽ തേക്കടിക്കവല മുതൽ ഹോളിഡേ ഹോം വരെയുള്ള ഭാഗത്താണ് അയ്യപ്പഭക്തരുടെ വാഹനങ്ങൾ നടുറോഡിൽ തടഞ്ഞുനിർത്തി നിർബന്ധിച്ച് കടകളിലേക്ക് ക്ഷണിക്കുന്ന പ്രവണത കൂടുതലുള്ളത്.
ശബരിമല സീസണിലെ കച്ചവടം മാത്രം ലക്ഷ്യമിട്ട് എത്തുന്ന താൽക്കാലിക വ്യാപാരികൾ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങൾ കുമളിയിലെ വ്യാപാര സമൂഹത്തെ മൊത്തം ദോഷകരമായി ബാധിക്കുന്നുണ്ട്. റോഡിന് നടുവിലേക്ക് ഇറങ്ങിനിന്ന് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിനും കാൽനട യാത്രക്കാർക്ക് അപകടഭീഷണിക്കും കാരണമാകുന്നുണ്ട്.
ഇതേ തുടർന്നാണ് പൊലീസ് നടപടികളുമായി രംഗത്തുവന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

