മൂന്നാർ∙ രാത്രി ദേശീയപാതയിലിറങ്ങിയ പടയപ്പ അരമണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തി. വഴിയോര ക്കട
തകർത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങൾ തിന്നു നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.30 നാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പെട്ട
ദേവികുളത്ത് പടയപ്പയിറങ്ങിയത്. ദേശീയ പാതയോരത്തുള്ള കോൺവെന്റിന് സമീപമെത്തിയ പടയപ്പ, നാട്ടുകാർ ബഹളം വച്ചതോടെ ദേശീയ പാതയിലൂടെ നടന്ന് ഇരച്ചിൽപാറയിലെത്തി.
ഇവിടെ ഉണ്ടായിരുന്ന വഴിയോരക്കട തകർത്ത് അകത്തു സൂക്ഷിച്ചിരുന്ന ചോളം, പൈനാപ്പിൾ എന്നിവ തിന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആർആർടി സംഘമാണ് പടയപ്പയെ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി കാട്ടിലേക്ക് ഓടിച്ചത്. പടയപ്പയിറങ്ങിയതിനെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
26ന് രാവിലെ മുതൽ ലാക്കാട് ടോൾ പ്ലാസയ്ക്ക് സമീപമുള്ള 10-ാം നമ്പർ ഫീൽഡിലായിരുന്നു പടയപ്പ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് പടയപ്പ ദേവികുളം ടൗണിലെത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

