തൊടുപുഴ∙ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കുമ്പോൾ മാർക്കറ്റ് റോഡിൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനു സമീപം സ്ഥാപിച്ച കെഎസ്ഇബിയുടെ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷൻ ആർക്കും ഉപകാരമില്ലാതെ കാടുപിടിച്ച നിലയിൽ. അതിവേഗ ചാർജിങ്ങിന്റെ ഭാഗമായാണ് പാതയോരങ്ങളിൽ വൈദ്യുത പോസ്റ്റുകളിൽ പഴയകാല കോയിൻ ടെലിഫോൺ ബൂത്ത് പോലെ ഇത്തരത്തിലുള്ള ചാർജിങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വഴിയോരത്ത് ആയതിനാൽ യാത്രയ്ക്കിടെ വാഹനം ചാർജ് ചെയ്യാൻ ഏറെ സഹായകമാണ്.
നിലവിൽ ഇവ കാടുമൂടി കിടക്കുന്നതിനാൽ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല.
മാത്രമല്ല ഇതിനു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്. ഇതോടെ ആവശ്യക്കാർക്ക് പോലും കാണാത്ത രീതിയിൽ വാഹനങ്ങൾ സ്റ്റേഷനെ മറയ്ക്കുകയാണ്. യാത്രയ്ക്കിടെ വാഹനം ചാർജ് ചെയ്യാനായി സ്റ്റേഷൻ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന യാത്രക്കാർ ഉള്ളപ്പോഴാണ് ഇത്തരത്തിലുള്ള ചാർജിങ് സ്റ്റേഷനുകൾ കാടുമൂടി കിടക്കുന്നത്. കാടുമൂടിയ സ്റ്റേഷന്റെ പരിസരം വൃത്തിയാക്കുന്നതോടൊപ്പം വാഹനയാത്രക്കാർ ചാർജിങ് സ്റ്റേഷൻ ഇവിടെയുണ്ടെന്ന് അറിയാനുള്ള സൂചനാ ബോർഡോ മറ്റോ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

