അടിമാലി∙ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം നീന്തലും പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഹിറാ പബ്ലിക് സ്കൂൾ. അടിമാലി ക്ലബ്ബിന്റെയും കട്ടപ്പന ഷൈൻ സ്റ്റാർ അക്കാദമിയുടെയും സഹകരണത്തോടെയാണ് എൽകെജി, യുകെജി ക്ലാസുകളിലെ കുട്ടികൾക്കായി നീന്തലിൽ പരിശീലനം തുടങ്ങിയത്. മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വർഷം മുതൽ മുഴുവൻ കുട്ടികളെയും നീന്തൽ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചുവടുവച്ചത്.
അടിമാലി ക്ലബ് പ്രസിഡന്റ് ജോബി കെ.ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു.
ട്രെയ്നിങ് ആരംഭിക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ റിയ ഗോഡ്സൺ, അടിമാലി ക്ലബ് സെക്രട്ടറി ജേക്കബ് പോൾ, മുഖ്യ പരിശീലകൻ വിനോസൺ ജേക്കബ്, എക്സിക്യൂട്ടീവ് മെംബർ സി.വി.രാജൻ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]