മൂലമറ്റം ∙ പൊലീസിനെ കണ്ട് ക്രിമിനൽ കേസ് പ്രതി മക്കളെ കാറിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു. കാവുംപടിയിൽ താമസിക്കുന്ന ശ്രീജിത്താണ് സ്വന്തം മക്കളെ കാറിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞത്.
ഇന്നലെ രാവിലെയാണ് സംഭവം. കുട്ടികളുമായി കാവുംപടിയിൽ നിന്നു കാറിൽ മൂലമറ്റത്തിനു വരികയായിരുന്ന ശ്രീജിത്തിനെ കണ്ട് പൊലീസ് ജീപ്പ് പിന്നാലെ എത്തി.
പൊലീസിനെ കണ്ട് ഇയാൾ കാറുമായി ഇടവഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ച് കാവുംപടിയിലെത്തി. ഇവിടെ നിന്ന് ഇടുക്കി റൂട്ടിലേക്കുള്ള വീതികുറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച ഇയാൾ കാറിൽ കുട്ടികളെ പൂട്ടിയിട്ട് ഓടിപ്പോയി.
ഇതോടെ കുട്ടികൾ കാറിലിരുന്നു കരയാൻ തുടങ്ങി. വാഹന നമ്പർ പരിശോധിച്ച്, വാഹന ഉടമയായ ശ്രീജിത്തിന്റെ ഭാര്യയുടെ അടുത്തെത്തി താക്കോലുമായി വന്നാണ് പൊലീസ് കുട്ടികളെ മോചിപ്പിച്ചത്.
കുട്ടികളെ മാതാവിനു കൈമാറി. എന്നാൽ പ്രതിയായ ശ്രീജിത്തിനെ പിടികൂടാനായില്ല.
പൊലീസിനെ ആക്രമിക്കുകയും മോഷണം നടത്തുകയും ചെയ്തതടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കോഴിക്കോട്ടുള്ള ഒരു വാറന്റ് കേസിൽ ഒളിവിൽ കഴിയുകയായിരുന്നു.
കോഴിക്കോട്ട് നിന്നുള്ള പൊലീസ് സംഘവും കാഞ്ഞാർ പൊലീസും ചേർന്നാണു പ്രതിയെ പിടികൂടാനെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]