
തൊടുപുഴ ∙ നഗരത്തിൽ റോട്ടറി ജംക്ഷൻ റോഡിനു കുറുകെ കടന്നുപോകുന്ന ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബ് തകർന്ന് ഇരുമ്പു കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുന്നത് വലിയ അപകടഭീഷണി ഉയർത്തുന്നു. പുറത്തു നിൽക്കുന്ന കമ്പികൾ കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
ഇവിടെ സ്ഥാപിച്ച ഗ്രില്ലും ഏതു സമയവും തകർന്നു വീഴുമെന്നായിട്ടും അധികൃതർക്ക് കുലുക്കവുമില്ല. സ്ലാബ് പൂർണമായി തകർന്നതിനു ശേഷം പരിഹാരം കാണാമെന്ന നിലപാടിലാണ് അധികൃതരുടേതെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.
സ്ലാബിനും ഗ്രില്ലിനുമിടയിൽ കാൽപാദം പെട്ടുപോയേക്കാവുന്ന തരം വിടവാണുള്ളത്. വാഹനങ്ങൾ പോകുമ്പോൾ സ്ലാബ് ഇളകുന്നതും പതിവാണ്.
കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ കമ്പികൾ ഉള്ളതിനാൽ കാലിൽ തട്ടാതിരിക്കാൻ വളരെ ഭീതിയോടെയാണ് സ്ലാബുകളിൽ ചവിട്ടുന്നത്.
ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ സ്ലാബിനു മുകളിലൂടെ പോകുന്നതിനാൽ തകരുമോ എന്ന ഭയമുണ്ട്. അമ്പലം ബൈപാസിൽ നിന്ന് മൂവാറ്റുപുഴ റോഡിലേക്കു കടക്കാൻ പാഞ്ഞെത്തുന്ന വാഹനങ്ങൾക്ക്, ടാറിങ് നിരപ്പിൽ നിന്ന് താഴ്ന്നുകിടക്കുന്ന ഈ സ്ലാബുകൾ കാണാനാകാത്തതിനാൽ വരുന്ന വേഗത്തിൽ തന്നെ ഇതിലേക്കു ചാടും.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു. ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന ജംക്ഷനിൽ ഓണം അടുത്തതോടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കാൽനടയാത്രക്കാർക്ക് റോഡ് ക്രോസ് ചെയ്യണമെങ്കിൽ ഏറെ നേരം ഇവിടെ കാത്തുനിൽക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]