
തൊടുപുഴ ∙ ഇനി ഓണാഘോഷ നാളുകൾ. എവിടെയും ഓണ ഒരുക്കം.
മേളകളും സജീവമായി. വിലക്കയറ്റക്കാലത്ത് വിലക്കുറവ് പ്രതീക്ഷിച്ച് ഓണ വിപണന മേളകളിലേക്ക് ജനം ഒഴുകുകയാണ്. ഇന്നലെ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറുകൾ സാധാരണക്കാർക്ക് ആശ്വാസമായി.
കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ഇന്നു തുടങ്ങും. ഓണത്തിനു പച്ചക്കറി വില നിയന്ത്രിക്കാനും കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പ്, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ ഓണച്ചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെ ജില്ലയിൽ പ്രവർത്തിക്കും.
സപ്ലൈകോ ഓണം ഫെയറുകൾ
സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം പി.ജെ.ജോസഫ് എംഎൽഎ നിർവഹിച്ചു.
പൊതുമേഖലയിൽ അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിന് സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയെന്നും വെളിച്ചെണ്ണയുടെ വില കുറച്ച് 399 രൂപയ്ക്ക് വിപണിയിൽ എത്തിച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ പീപ്പിൾസ് ബസാറിൽ നടന്ന യോഗത്തിൽ തൊടുപുഴ നഗരസഭാ ചെയർമാൻ കെ.ദീപക് അധ്യക്ഷനായി.
സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ലാഗ് ഓഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപഴ്സൻ ജെസി ആന്റണി ആദ്യ വിൽപന നടത്തി.
കൺസ്യൂമർ ഫെഡ്
കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ഇന്നു മുതൽ 4 വരെ.
ജില്ലാതല ഉദ്ഘാടനം ഇന്ന് വെള്ളയാംകുടിയിൽ. കൺസ്യൂമർഫെഡിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 8 ത്രിവേണി ഔട്ലെറ്റുകളും സഹകരണ ബാങ്കുകൾ നടത്തുന്ന ഓണച്ചന്തകളും ഉൾപ്പെടെ 86 ഓണവിപണികളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
നെടുങ്കണ്ടം, തൂക്കുപാലം, ഏലപ്പാറ, ചെറുതോണി, ഇരുമ്പുപാലം, തൊടുപുഴ, പുറപ്പുഴ, കരിമണ്ണൂർ ത്രിവേണി ഔട്ലെറ്റുകളിൽ ഓണം വിപണി പ്രവർത്തിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവൃത്തി സമയം.
സപ്ലൈകോ ഓണം ഫെയർ വിലവിവരം(ഇനം: അളവ്– സബ്സിഡി വില, നോൺ സബ്സിഡി വില എന്ന ക്രമത്തിൽ)
∙ചെറുപയർ: 1 കി.ഗ്രാം– 92, 110.26
∙കടല: 1 കി.ഗ്രാം– 67, 88.20
∙വൻപയർ: 1 കി.ഗ്രാം– 72, 82.96
∙തുവരപ്പരിപ്പ്: 1 കി.ഗ്രാം– 95, 112.34
∙വറ്റൽ മുളക്: 1 കി.ഗ്രാം– 119.70, 140.20
∙പഞ്ചസാര: 1 കി.ഗ്രാം– 36.76, 45.59
∙ജയ അരി: 1 കി.ഗ്രാം– 33, 41
∙മട്ട
അരി: 1 കി.ഗ്രാം– 33, 43
∙പച്ചരി: 1 കി.ഗ്രാം– 25, 29
∙ശബരി വെളിച്ചെണ്ണ: 1 ലീറ്റർ– 339, 389
ഇനവും സബ്സിഡി വിലയും
1. ജയ അരി-33
2.
കുറുവ അരി-33 3. കുത്തരി-33 (കാർഡൊന്നിന് പരമാവധി 8 കിലോ) 4.
പച്ചരി- 29 (2 കിലോ) 5. പഞ്ചസാര- 34.65 (1 കിലോ ) 6.
ചെറുപയർ-90 (1 കിലോ) 7. വൻകടല-65 (1 കിലോ) 8.
ഉഴുന്ന്- 90 (1 കിലോ) 9. വൻപയർ- 70 (1 കിലോ) 10.
തുവരപ്പരിപ്പ്– 93 (1 കിലോ) 11. മുളക്- 115.5 (1 കിലോ) 12.
മല്ലി-40.95 (500 ഗ്രാം )
13. വെളിച്ചെണ്ണ-339 (1 കിലോ)
നോൺ സബ്സിഡി ഇനങ്ങളുടെ വില
പീസ് പരിപ്പ്: 1 കി.ഗ്രാം– 61.96, ജീരകം: 100 ഗ്രാം– 30.5, കടുക്: 250 ഗ്രാം– 27, ഉലുവ: 250 ഗ്രാം– 23, ഗ്രീൻപീസ്: 1 കി.ഗ്രാം– 149, വെള്ളക്കടല: 1 കി.ഗ്രാം– 96.60, വടി അരി: 1 കി.ഗ്രാം– 50, ശബരി തേയില ലൂസ്: 250 ഗ്രാം– 64.08, ശബരി മുളക് പൊടി: 200 ഗ്രാം– 37.50, ശബരി മല്ലിപ്പൊടി: 200 ഗ്രാം– 36.50, ശബരി മഞ്ഞൾ പൊടി: 100 ഗ്രാം– 29.50, ശബരി കാപ്പിപ്പൊടി: 200 ഗ്രാം– 78, ശബരി സോപ്പ്: 200 ഗ്രാം– 34, ശബരി സോപ്പ്: 400 ഗ്രാം– 58.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]