അഡ്വാൻസ് നൽകി വാഹനം വാങ്ങി പൊളിച്ചുവിൽപന; യുവാവ് അറസ്റ്റിൽ
കട്ടപ്പന ∙ ഉടമകൾക്ക് അഡ്വാൻസ് നൽകിയശേഷം വാഹനം വാങ്ങിക്കൊണ്ടുപോയി തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചു വിൽപന നടത്തിയിരുന്നയാൾ അറസ്റ്റിൽ.കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ശരത് ഷാജി(35) ആണു പിടിയിലായത്. ഇയാളുടെ കൂട്ടാളി അശോകനെ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തേ പിടികൂടിയിരുന്നു. സമാനമായ കേസിൽ കട്ടപ്പന, കുമളി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപ് കേസെടുക്കുകയും പിടിയിലാകുകയും ചെയ്തിരുന്നു.
അന്നു ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ വീണ്ടും തട്ടിപ്പു നടത്തിയ പ്രതി മുങ്ങി നടക്കുകയായിരുന്നു.
തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ അപൂർവമായാണു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ എൽപി സ്ക്വാഡും ഡിവൈഎസ്പിയും സംഘവും ചേർന്ന് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.
ഇതിനിടെ വീടിനു സമീപം എത്തിയപ്പോഴാണു പിടികൂടിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]