
മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം; മണ്ണ് നീക്കാൻ വകുപ്പുകൾ തമ്മിൽ തർക്കം
മാങ്കുളം ∙ വിരിഞ്ഞ പാറയിൽ കെഎസ്ഇബിയുടെ അധീനതയിലുള്ള റോഡിൽ മണ്ണിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കം ചെയ്യേണ്ടത് വൈദ്യുത ബോർഡ് അധികൃതരാണെന്ന് വില്ലേജ് അധികൃതർ.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വില്ലേജ് അധികൃതരുടെ സമീപനം യുക്തിക്ക് നിരക്കാത്തതാണെന്നാണ് ബോർഡ് അധികൃതർ പറഞ്ഞു. എങ്കിലും മഴ വകവയ്ക്കാതെ വൈകിട്ടോടെ മണ്ണ് നീക്കം ചെയ്തതായി ബോർഡ് അധികൃതർ പറഞ്ഞു.
എന്നാൽ ഇവിടെ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത കണക്കിലെടുത്ത് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത് പരമാവധി ഒഴിവാക്കണമെന്ന് ബോർഡ് അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]