
ഇടുക്കി ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്: അധ്യാപകര്
ശാന്തൻപാറ ∙ ശാന്തൻപാറ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ കാെമേഴ്സ്, ഇംഗ്ലിഷ്, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മേയ് 16ന് 10ന് കോളജ് ഓഫിസിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റിൽ (www.collegiateedu.kerala.gov.in) റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ, പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം
നെടുങ്കണ്ടം ∙ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025- 26 വർഷത്തെ പ്രവേശനം തുടങ്ങി. സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 20. 8547630076, 8078557563.
ധ്യാനം 9 മുതൽ
ഉപ്പുതറ ∙ പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിൽ മേയ് 9ന് വൈകിട്ട് 4 മുതൽ 12ന് രാത്രി 10.30 വരെ താമസിച്ചുള്ള ധ്യാനം നടക്കും. ഫാ.ക്ലീറ്റസ് ടോം ഇടശേരി നേതൃത്വം നൽകും. 9961033389, 9495544450.
വൈദിക സമ്മേളനം 29ന്
കട്ടപ്പന ∙ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ക്ലർജി കമ്മിഷൻ ജില്ലാ വൈദിക സമ്മേളനം 29ന് 10ന് കട്ടപ്പന സിഎസ്ഐ പള്ളിയിൽ നടക്കും. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് റവ. വി.എസ്.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് ചർച്ച് ഇടുക്കി രൂപതാ മെത്രാപ്പൊലീത്ത ഡോ.സഖറിയാസ് മാർ സേവേറിയോസ് ക്ലാസിന് നേതൃത്വം നൽകും.
സെമിനാർ ഇന്ന്
തൊടുപുഴ ∙ ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉപാസന ഓഡിറ്റോറിയത്തിൽ ഇന്ന് 5ന് ‘ഹാർട്ട് ഫുൾനെസ് മെഡിറ്റേഷൻ ആരോഗ്യത്തിനും ആനന്ദത്തിനും’ എന്ന വിഷയത്തിൽ വിജയകുമാർ, ശ്രീകലാദേവി എന്നിവർ സെമിനാർ നടത്തും. പ്രവേശനം സൗജന്യം. വൈകിട്ട് 4ന് ഉപാസന സഹൃദയ സദസ്സ് കൂട്ടായ്മയും ഉണ്ടായിരിക്കും.
വെൽഫെയർ പാർട്ടി പദയാത്ര നാളെ ജില്ലയിൽ
തൊടുപുഴ ∙ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന പദയാത്ര നാളെ ജില്ലയിൽ പ്രവേശിക്കും. രാവിലെ 8ന് മുട്ടം ബസ് സ്റ്റാൻഡ് ജംക്ഷനിൽ പദയാത്രയ്ക്ക് സ്വീകരണം നൽകും.
വൈദ്യുതി മുടക്കം
കുളമാവ് ∙ 66 കെവി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് 9 മുതൽ 5 വരെ കുളമാവ് ഭാഗത്ത് വൈദ്യുതി മുടങ്ങും.
കട്ടപ്പന കമ്പോളം
ഏലം: 2300-2500
കുരുമുളക്: 700
കാപ്പിക്കുരു(റോബസ്റ്റ): 267
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 220
ചുക്ക്: 240
ഗ്രാമ്പൂ: 760
ജാതിക്ക: 330
ജാതിപത്രി: 1600-2350