അടിമാലി ∙ ദേശീയ പാതയിൽ മണ്ണിടിച്ചിലുണ്ടായ അടിമാലി ലക്ഷം വീട് ഭാഗത്തെ നിർമാണ ജോലികൾ വേഗത്തിലാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ 25ന് ഉണ്ടായ മണ്ണിടിച്ചിലിൽ വൻ ദുരന്തമാണ് ഇവിടെ ഉണ്ടായത്. ദേശീയപാത തകർന്നതോടൊപ്പം ലക്ഷം വീട് ഉന്നതിയിൽ ഒരാൾ മരിക്കുകയും 8 വീടുകൾ പൂർണമായി നശിക്കുകയും ചെയ്തിരുന്നു.മണ്ണിടിച്ചിലിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
രണ്ടാഴ്ചയ്ക്കു ശേഷമാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. തുടർന്ന് പാതയുടെ പുനർനിർമാണം അടിയന്തരമായി നടത്തുന്നതിന് ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു.
എന്നാൽ പണികൾ മന്ദഗതിയിലായത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.
ശക്തമായ മഴ പെയ്യുമ്പോൾ മൂന്നാറിലേക്കുള്ള ഗതാഗതം അടിമാലിയിൽ നിരോധിക്കുന്നത് യാത്രക്കാരുടെ ദുരിതം വർധിക്കാൻ കാരണമായിട്ടുണ്ട്.ഗതാഗതം നിരോധിക്കുമ്പോൾ പകരമായി കണ്ടെത്തിയിട്ടുള്ള ലൈബ്രറി– കൂമ്പൻപാറ റോഡ് തകർന്നു കിടക്കുന്നതും യാത്രാക്ലേശത്തിന് കാരണമാകുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ലക്ഷംവീട് ഭാഗത്തെ നിർമാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് ദേശീയപാത അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

