തൊടുപുഴ ∙ മലങ്കര ഡാം കാണാൻ പോകുന്നവർ ഇനി കയ്യിൽ കാഷ് കരുതിയില്ലെങ്കിലും കുഴപ്പമില്ല. ടിക്കറ്റ് കൗണ്ടറിന്റെ ചുമരിൽ എഴുതി വച്ചിരുന്ന ‘ഗൂഗിൾ പേ ഇല്ല, ദയവായി സഹകരിക്കുക’ എന്ന ബോർഡ് മാറ്റി ഗൂഗിൾ പേ സ്കാനർ സ്ഥാപിച്ചു.
ഇതോടെ യാത്രക്കാർക്ക് ഏറെ ആശ്വാസമായി. പല ജില്ലകളിൽ നിന്നുമായി ദിനംപ്രതി ഒട്ടേറെപ്പേരാണ് ഡാം കാണാനായി ഇവിടെ എത്തുന്നത്. ഗൂഗിൾ പേ ഇല്ലാത്തതിനാൽ സഞ്ചാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് ‘മലയാള മനോരമ’ വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി.
ഒരാൾക്ക് 20 രൂപയാണ് പ്രവേശന പാസ്. പക്ഷേ, ഗൂഗിൾ പേ ഇല്ലാത്തതിനാൽ കാഷ് കരുതാതെ എത്തുന്നവർ ഇതിനായി മുട്ടത്തുള്ള എടിഎം വരെ പോകേണ്ട
അവസ്ഥയായിരുന്നു.
ഡാമിലെത്തുന്ന ഭൂരിഭാഗം പേരും ഗൂഗിൾ പേ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് എത്തുക. ടൂറിസ്റ്റ് കേന്ദ്രമായിട്ടും സമീപത്തു എടിഎം ഇല്ലാത്തതും സഞ്ചാരികളെ വലയ്ക്കുന്ന അവസ്ഥയായിരുന്നു.
മാത്രമല്ല ഇനി എടിഎം കാർഡും കയ്യിൽ ഇല്ലെങ്കിൽ ഡാം കാണാതെ തിരിച്ചു പോകേണ്ട അവസ്ഥയായിരുന്നു സഞ്ചാരികൾക്ക്.
സഞ്ചാരികളുടെ ഇത്തരം ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ ഗൂഗിൾ പേ സൗകര്യം ഏർപ്പെടുത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

