കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി തമിഴ്നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി.
ഇന്നലെ വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്. വെള്ളം കൊണ്ടുപോകുന്നതു തമിഴ്നാട് നിർത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണം. 19നു ജലനിരപ്പ് 133.75 അടിയായിരുന്നു.
20ന് 135 അടിയായി ഉയർന്നു. 24നു ജലനിരപ്പ് 138.65 അടിയായി വർധിച്ചതോടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു.
സെക്കൻഡിൽ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്.
ജലനിരപ്പ് 136ൽ എത്തിയപ്പോൾ ആദ്യ ജാഗ്രതാ നിർദേശവും 138ൽ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിരുന്നു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. ഈ സാഹചര്യത്തിലാണു ജലനിരപ്പ് 140ൽ എത്തിയപ്പോൾ ആദ്യ പ്രളയ മുന്നറിയിപ്പ് നൽകിയത്. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ട
സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടാനില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

