ചെറുതോണി ∙ കീരിത്തോടിനു സമീപം പകുതിപ്പാലത്ത് ദേശീയപാതയ്ക്കു താഴെ കൂറ്റൻ പാറ വീണു വീടു തകർന്നു. കവടിയാർ കുന്നേൽ കുഞ്ഞുമോളുടെ രണ്ടുനില വാർക്ക വീടാണ് പൂർണമായും തകർന്നത്.
ഇന്നലെ വൈകിട്ട് 4.30നാണു സംഭവം. വീട്ടിൽ ഉണ്ടായിരുന്ന കുഞ്ഞുമോളുടെ മകൾ അമ്പിളി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.
ഒരാഴ്ചയായി പെയ്ത മഴയിൽ ഇളകിയിരുന്ന മണ്ണിനോടൊപ്പം ഭീകരമായ രണ്ട് പാറകളാണ് വീടിനു മുകളിൽ പതിച്ചത്. ഇനിയും ഉരുണ്ടു വീഴാവുന്ന തരത്തിൽ വലിയ പാറക്കല്ലുകൾ ഈ ഭാഗത്ത് ഇരിപ്പുണ്ട്.
ദേശീയപാതയുടെ പുറം ഭാഗത്തുനിന്നുമാണ് മണ്ണ് ഇടിഞ്ഞത്. മഴ കനത്താൽ ബാക്കിയുള്ള കല്ലും മണ്ണും ഇടിഞ്ഞ് റോഡ് അപകടത്തിലാകും. സംഭവമറിഞ്ഞ് പഞ്ചായത്ത്, റവന്യു, അധികൃതരും കഞ്ഞിക്കുഴി പൊലീസും സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

