വണ്ണപ്പുറം∙ ഉടമസ്ഥൻ സ്ഥലത്തില്ലാത്ത സമയത്ത് പുരയിടത്തിലെ കിണറ്റിൽ മാലിന്യം തള്ളി. 9–ാം വാർഡ് നടയ്ക്കൽ ഭാഗത്ത് പരുത്തിപ്പാറ അരുൺ കൃഷ്ണൻകുട്ടിയുടെ പുരയിടത്തിലെ കിണറ്റിലാണ് വാഹനത്തിന്റെ ടയർ, പ്ലാസ്റ്റിക് കുപ്പികൾ, വാഹനാവശിഷ്ടങ്ങൾ, സദ്യയ്ക്കുശേഷം ബാക്കി വന്ന പാത്രങ്ങൾ, കുപ്പികൾ എന്നിവ ഉൾപ്പെടെ തള്ളിയത്. പറമ്പുടമ ജോലിയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിൽ വാടകയ്ക്കാണ് താമസം.
വർഷങ്ങളായി കുടിക്കാനും കൃഷി നനയ്ക്കാനും ഉപയോഗിച്ച് വന്ന കിണറാണ്. കടുത്ത വേനലിൽ പോലും വറ്റാത്ത കിണറുമാണ് ഇത്തരത്തിൽ മലിനപ്പെടുത്തിയത്. അരുൺ കാളിയാർ പൊലീസ് പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസർ എന്നിവർക്ക് പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]