
ഇന്ന്
∙ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത. ∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
സ്കൂൾ ബസ് ഡ്രൈവർ
ബൈസൺവാലി∙ ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബസ് ഡ്രൈവറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 29ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം
ചെറുതോണി ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2024 – 2025 അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നതിനുള്ള അപേക്ഷ തടിയമ്പാടുള്ള ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ 30 വരെയും അപ്പീൽ അപേക്ഷകൾ തൃശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസിൽ അടുത്ത മാസം 15 വരെയും സ്വീകരിക്കും.
അപേക്ഷകർ ക്ഷേമനിധി പാസ് ബുക്ക്, ആധാർ, ബാങ്ക് പാസ് ബുക്ക്, മാർക്ക് ലിസ്റ്റ്, ടിസി എന്നിവയുടെ പകർപ്പുകൾ, യൂണിയൻ സാക്ഷ്യ പത്രം, പേരിനോ വിലാസത്തിനോ വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോൺ : 04862-235732
ഉല്ലാസ യാത്രയുമായി കെഎസ്ആർടിസി
തൊടുപുഴ ∙ ഓണാവധി ആഘോഷമാക്കാൻ ഉല്ലാസ യാത്രയുമായി തൊടുപുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.
തെന്മല, പാലരുവി, കുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്. സെപ്റ്റംബർ 3ന് രാവിലെ 4ന് പുറപ്പെടുന്ന യാത്ര രാത്രി 10ന് തിരിച്ചെത്തും.
പ്രവേശന പാസുകൾ, ഭക്ഷണം എന്നിവയ്ക്കു പുറമേ ഒരാൾക്ക് 900 രൂപയാണ് നിരക്ക്. ബുക്കിങ്ങിനും വിവരങ്ങൾക്കും ഫോൺ: 8304889896, 9744910383.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]