
മൂന്നാർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ നടന്നുവന്ന മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണം പഞ്ചായത്തും ദേശീയപാത അധികൃതരും നിർത്തിവയ്പിച്ചു. സംഭവത്തിന് പിന്നിൽ എംഎൽഎയും ഗതാഗത മന്ത്രിയും തമ്മിലുള്ള തർക്കമെന്നു സൂചന. ഡിപ്പോയുടെ മുൻപിലായി ദേശീയപാതയോരത്ത് നടത്തിവന്നിരുന്ന നിർമാണങ്ങളാണ് ഇന്നലെ നിർത്തിവയ്പിച്ചത്.
ഏഴ് കടമുറികളുടെ നിർമാണമാണ് ഡിപ്പോയിൽ നടന്നു വന്നിരുന്നത്. അനുമതിയില്ലാതെയും ദേശീയപാത കയ്യേറിയും നിർമാണം നടത്തുന്നു എന്നാരോപിച്ചാണ് പണികൾ നിർത്തി വയ്ക്കാൻ ഇരുവകുപ്പുകളും നോട്ടിസ് നൽകിയത്.
ഡിപ്പോയുടെ നവീകരണത്തിനായി എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 5 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു.
പണികൾ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ നിർദേശപ്രകാരം തിടുക്കത്തിൽ ദേശീയപാതയോരത്ത് മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണമാരംഭിച്ചത്. നവീകരണ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടിരുന്ന സ്ഥലത്ത് തിടുക്കത്തിൽ കടമുറികൾ നിർമിക്കുന്നത് സംബന്ധിച്ച് എംഎൽഎ എ.രാജാ, മന്ത്രി, എംഡി ഉൾപ്പെടെയുള്ളവരെ എതിർപ്പ് അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സ്റ്റോപ് മെമ്മോ.
ഗ്രാമീണ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ നിർദേശം
മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണം നിർത്തിവയ്ക്കാൻ നോട്ടിസ് ലഭിച്ചതിനു പിന്നാലെ കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ, സൂര്യനെല്ലി, കോവിലൂർ, സൈലന്റ് വാലി തുടങ്ങിയ ഗ്രാമീണ സർവീസുകൾ വെട്ടിച്ചുരുക്കി എറണാകുളം സർവീസുകൾ കൂട്ടാൻ ഡിപ്പോ അധികൃതർക്ക് നിർദേശം നൽകി. മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണം നിർത്തിച്ചതിനു പിന്നിൽ മൂന്നാറിലെ പ്രമുഖ നേതാക്കളാണെന്ന സൂചനയെ തുടർന്നാണ് കെഎസ്ആർടിസി പ്രതികാര നടപടിയുമായി രംഗത്തെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]