മറയൂർ∙ മറയൂർ – കാന്തല്ലൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബാബു നഗർ മുതൽ പയസ് നഗർ, ആനക്കോട്ടപ്പാറ വരെയുള്ള 4 കിലോമീറ്റർ ഭാഗം ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നതിന്റെ ഉദ്ഘാടനം ദേവികുളം എംഎൽഎ എ.രാജ നിർവഹിച്ചു.
മറയൂർ – മുതൽ സംസ്ഥാന അതിർത്തിയായ ചിന്നാർ വരയുള്ള റോഡും ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയിരുന്നു. കാന്തല്ലൂർ പഞ്ചായത്തിന് ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്കാരം ലഭിച്ചതു മുതൽ സഞ്ചാരികളുടെ വരവ് ഇരട്ടിയിലധികമായി.
എന്നാൽ റോഡിന്റെ പരിമിതി വെല്ലുവിളിയായിരുന്നു. ഒരു മാസത്തിനുള്ളിൽ റോഡിന്റെ പണി പൂർത്തീകരിക്കുമെന്നും പയസ് നഗർ മുതൽ കാന്തല്ലൂർ വരെയുള്ള ഭാഗം അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുമെന്നും എംഎൽഎ ഉറപ്പു നൽകി.
എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് 4 കോടി രൂപ അനുവദിച്ചാണ് ഈ ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കാന്തല്ലൂർ ടൂറിസത്തിന് റോഡ് നവീകരണം കൂടുതൽ ശക്തി പകരുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]