
മൂന്നാർ∙ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് സാഹസികതയും വിനോദവും പകരുന്ന പുതിയ ഡോം തിയറ്റർ സൗകര്യമൊരുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ.
ബോട്ടാണിക്കൽ ഗാർഡനിലാണ് 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡോം തിയറ്റർ നിർമിച്ചിരിക്കുന്നത്. തിയറ്ററിനുള്ളിൽ പൂർണമായി നിറഞ്ഞു നിൽക്കുന്ന സ്ക്രീനിൽ 3ഡി ഗ്ലാസുകൾ ഇല്ലാതെ തന്നെ ത്രില്ലിങ് ദൃശ്യങ്ങൾ കാണാനാകും.
പേടിപ്പെടുത്തുന്നതും രസകരവുമായ ചെറു സിനിമകൾ കണ്ട് ആസ്വദിക്കാൻ കഴിയുന്ന വിധം ഒരേസമയം 30 പേർക്ക് വരെ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ സംരംഭകരായ ഏജ്ലെസ് എന്റർടെയ്ൻമെന്റും ഡിടിപിസിയും സഹകരിച്ച് 80 ലക്ഷം രൂപ ചെലവിട്ടാണ് തിയറ്റർ നിർമിച്ചത്.
അടുത്ത ദിവസം തിയറ്റർ സഞ്ചാരികൾക്കായി തുറന്നു നൽകും. ബോട്ടാണിക്കൽ ഗാർഡനിൽ ഒരുക്കുന്ന ഗ്ലാസ് വാച്ച് ടവറിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]