രാജാക്കാട്∙ രാജാക്കാട് ശ്രീനാരായണപുരത്ത് ലൈസൻസ് പുതുക്കാതെ വൻകിട റിസോർട്ട് പ്രവർത്തിക്കുന്നതിൽ വിവാദം.
ശ്രീനാരായണപുരത്തെ അരുവി റിസോർട്ട് നടത്തിപ്പുകാരാണ് ലൈസൻസ് പുതുക്കാൻ തയാറാകാത്തത്. തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടിനെതിരെ നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണെന്ന് ആരോപണമുണ്ട്.
പെട്ടിക്കട നടത്തുന്നവർക്ക് പോലും ലൈസൻസ് നിർബന്ധമാക്കിയ പഞ്ചായത്ത് ലൈസൻസ് ഫീസ് നഷ്ടപ്പെടുത്തി റിസോർട്ടിന് മാത്രം പ്രവർത്തനാനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പാെതുപ്രവർത്തകർ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
ലൈസൻസ് പുതുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയിരുന്നു.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടിനെതിരെ നടപടി സ്വീകരിക്കുമെന്നും അതിന് പാെലീസിന്റെ സഹായം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ജൂൺ 27ന് പഞ്ചായത്ത് സെക്രട്ടറി രാജാക്കാട് പാെലീസിനും കത്തു നൽകി. എന്നാൽ തുടർ നടപടികളുണ്ടായില്ല. റിസോർട്ടിന്റെ ഉടമ മറ്റാെരാൾക്ക് വാടകയ്ക്കു നൽകിയ റിസോർട്ടാണിത്.
റിസോർട്ട് നടത്തിപ്പിലെ അപാകതകളെ തുടർന്ന് ഉടമ വാടകക്കാരനെ 2 വർഷം മുൻപ് ഒഴിവാക്കിയിരുന്നു.
എന്നാൽ ജില്ലയിലെ ഭരണകക്ഷിയിലുള്ള പ്രധാന രാഷ്ട്രീയ നേതാവ് ഇടപെട്ട് തങ്ങളെ ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ വാടകക്കാരനെ തുടരാൻ അനുവദിക്കുകയാണെന്ന് ഉടമ ആരോപിക്കുന്നു. ഇൗ രാഷ്ട്രീയ നേതാവിന് റിസോർട്ട് നടത്തിപ്പിൽ പങ്കുള്ളതിനാലാണ് ലൈസൻസ് പോലും പുതുക്കാതെ പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നാണ് വിവരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]