
ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ കൊടുത്ത് കൊന്ന കേസ്: തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ സാമ്പത്തിക തർക്കത്തെ തുടർന്നു മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി കേറ്ററിങ് സ്ഥാപനത്തിന്റെ മാൻഹോളിൽ തള്ളിയ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി. തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫ് കൊല്ലപ്പെട്ട കേസിലാണു ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടെത്തിയത്. തൊടുപുഴ ആലക്കോട് കുറിച്ചിപ്പാടത്തുനിന്നാണ് ഇന്നലെ രാവിലെ പ്രതി ജോമോൻ ജോസഫുമായെത്തി പൊലീസ് മിനി വാൻ കണ്ടെത്തിയത്.
ജോമോന്റെ സുഹൃത്ത് സിജോയുടെ വാഹനമാണിത്. ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോകാനെന്നു പറഞ്ഞാണ് ജോമോൻ വാഹനം കൊണ്ടു പോയതെന്ന് സിജോ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വാഹനം തിരികെ കൊണ്ടുവന്നിട്ടെങ്കിലും താക്കോൽ കൊടുത്തില്ല. ജോമോനുമായി സൗഹൃദമുണ്ടെന്നും വാർത്തകൾ കണ്ടാണ് വിവരങ്ങൾ അറിഞ്ഞതെന്നും സിജോ കൂട്ടിച്ചേർത്തു. മൂന്നാം പ്രതി മുഹമ്മദ് അസ്ലമുമായി (36) എറണാകുളം ഞാറയ്ക്കലെത്തിയ പൊലീസ്, കൊല്ലപ്പെട്ട ബിജുവിന്റെ സ്കൂട്ടർ കണ്ടെടുത്തു.
മാലിപ്പുറത്ത് ഒരു വീടിന്റെ അരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. കഴിഞ്ഞ വ്യാഴം പുലർച്ചെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് തൊടുപുഴ കോലാനി ഭാഗത്തുനിന്ന് ബിജുവിനെ തട്ടിക്കൊണ്ടു പോയത്. പിന്നീടു വാനിൽവച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെയും എസ്ഐ എൻ.എസ്.റോയിയുടെയും നേതൃത്വത്തിലാണ് അന്വേഷണം.