
ആനചാടിക്കുത്ത് ഇനി ക്യാമറ നിരീക്ഷണത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊമ്മൻകുത്ത് ∙ ആനചാടിക്കുത്ത് ഇനി സിസിടിവി നീരീക്ഷണ പരിധിയിൽ. വണ്ണപ്പുറം പഞ്ചായത്താണ് ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചത്. വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം, മാലിന്യങ്ങൾ തള്ളൽ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാനാണ് സിസിടിവി സ്ഥാപിച്ചത്. ആനചാടികുത്തിൽ നീരീക്ഷണ സംവിധാനം ഒരുക്കണമെന്നത് നാട്ടുകാർ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
വേനൽ മഴ സമൃദ്ധമായി കിട്ടിയതോടെ ആനചാടികുത്തിൽ നീരൊഴുക്കു കൂടിയിട്ടുണ്ട്. ഇതോടെ സഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങും. ഇവരുടെ സുരക്ഷിതത്വത്തിനും മുൻഗണന നൽകിയാണ് നീരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു, അംഗങ്ങളായ പി.ജി.സുരേന്ദ്രൻ, രാജീവ് ഭാസ്കരൻ എന്നിവർ പറഞ്ഞു ഇതിനു പുറമേ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 ക്യാമറകൾകൂടി സ്ഥാപിച്ചിട്ടുണ്ട്.