പെരുവന്താനം∙ സെന്റ് ആന്റണീസ് കോളജിലെ ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഷെഫ് ഡേ ദിനാഘോഷം സംഘടിപ്പിച്ചു. ഇന്റർനാഷണൽ എക്സിക്യൂട്ടിവ് ഷെഫ് ജോൺ സിൻജോബി ഉദ്ഘാടനം ചെയ്തു.
കുമരകം ലേക്ക് റിസോർട്ട് എച്ച്. ആർ മാനേജർ വിഷ്ണു പി ജെ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, ഹോട്ടൽ മാനേജ്മന്റ് ഡയറക്ടർ സജി സക്കറിയാസ്, വകുപ്പ് മേധാവി ടോമി ജോസഫ്, സതീഷ് സിൽവെസ്റ്റ്, ഹേമന്ദ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.
ഷെഫ് ജോൺ സിൻജോബി സിഗ്നേച്ചർ ഡിഷ് ഹോട്ടൽ മാനേജ്മന്റ് പ്രൊഡക്ഷൻ ലാബിൽ വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

