ഇന്ന്
∙ ബാങ്ക് അവധി.
കാലാവസ്ഥ
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും
ലീഗൽ മെട്രോളജി പുനഃപരിശോധനാ ക്യാംപ്
കട്ടപ്പന∙ ഉടുമ്പൻചോല ലീഗൽ മെട്രോളജി ഓഫിസിലെ ഒക്ടോബർ മാസത്തെ പുനഃപരിശോധനാ ക്യാംപ് 29ന് ഓഫിസിൽ നടക്കും.
ഓട്ടോ ഫെയർ മീറ്ററുകളുടെ പുനഃപരിശോധന രാവിലെ 10 മുതൽ 12 വരെയും മറ്റ് അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെയുമാണ് നടക്കുന്നത്. പരിശോധനയ്ക്കായി https://imoms.kerala.gov.in/lmoms_verify/login എന്ന പോർട്ടൽ മുഖേന അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചതിന്റെ പകർപ്പ്, മുൻവർഷത്തെ പുനഃപരിശോധനാ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം ഓഫിസിൽ ഹാജരാകണമെന്ന് ലീഗൽ മെട്രോളജി ഉടുമ്പൻചോല ഇൻസ്പെക്ടർ അറിയിച്ചു.
ജോലി ഒഴിവ്
തൊടുപുഴ∙ ജില്ലാ പ്ലാനിങ് ഓഫിസിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അവസരം.
കരാർ നിയമനം. യോഗ്യത: പ്ലസ്ടു, ഡിസിഎ, മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ടൈപ്പിങ്.
അഡോബ് പേജ് മേക്കർ, ഫോട്ടോ ഷോപ്പ് എന്നിവയിൽ പരിജ്ഞാനം വേണം. 29ന് 11ന് ജില്ലാ പ്ലാനിങ് ഓഫിസിൽ അഭിമുഖത്തിന് എത്തണം.
04862 233010.
കട്ടപ്പന കമ്പോളം
ഏലം: 2400-2550
കുരുമുളക്: 685
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 250
ചുക്ക്: 250
ഗ്രാമ്പൂ: 830
ജാതിക്ക: 350
ജാതിപത്രി: 1500-2050
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
∙ അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 380
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

