മുട്ടം∙ മീനച്ചിൽ ശുദ്ധജല പദ്ധതിക്കായുള്ള ജോലികൾ ആഴ്ചകളായി നടക്കുന്നില്ല. മുട്ടം പാർക്കിനു സമീപത്തുനിന്നു കോടതിക്കവല വരെ റോഡ് വെട്ടിപ്പൊളിച്ച ശേഷം നിർമാണം നിലച്ച അവസ്ഥയിലാണ്.
ഇതോടൊപ്പം ഇവിടെ ജോലിക്ക് എത്തിച്ച മണ്ണുമാന്തിയന്ത്രവും ഗതാഗത തടസ്സമായി റോഡിലാണിപ്പോൾ. മണ്ണുമാന്ത്രി യന്ത്രത്തിന്റെ ചെയിൻ 2 ആഴ്ച മുൻപ് പൊട്ടിയിരുന്നു.
ഇത് കഴിഞ്ഞയാഴ്ച നന്നാക്കുകയും ചെയ്തു. എന്നിട്ടും റോഡിൽനിന്നു മാറ്റിയിടാൻ തയാറായിട്ടില്ല.
പെരുമറ്റം മുതൽ കോടതി കവല റോഡിന്റെ പകുതിയോളം ഭാഗം പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്.
5 അടിയോളം താഴ്ചയിൽ 10 അടിയോളം വീതിയിൽ വലിയ കുഴി എടുത്തെങ്കിലും അത് മൂടിയിട്ടില്ല. ചെറിയ റിബൺ മാത്രം കെട്ടിയാണ് സുരക്ഷാ മുൻകരുതൽ നൽകിയിരിക്കുന്നത്.
രാത്രി ഇത് കാണാനും കഴിയില്ല.
റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിലും രാത്രി മുന്നറിയിപ്പ് നൽകാൻ കഴിയുന്ന സ്റ്റിക്കറുകൾ പതിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനു സമീപമുണ്ടായ അപകടത്തിൽ യുവാവ് മാസങ്ങളായി ചികിത്സയിൽ കഴിയുകയാണ്.
സുരക്ഷാ മുൻകരുതൽ ഇല്ലാതെയും തികച്ചും അശാസ്ത്രീയമായാണ് പദ്ധതിയുടെ പൈപ്പിടൽ നടത്തുന്നത്. ഇതുമൂലം ഒട്ടേറെ അപകടങ്ങളും സംഭവിക്കുന്നുണ്ട്.
അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

