മൂന്നാർ∙ ഹൈറേഞ്ചിലെ ആദ്യകാല ഹൈസ്കൂളായ പഴയ മൂന്നാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ.
ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.1926 ലാണ് പഴയ മൂന്നാറിൽ ഹൈറേഞ്ചിലെ ആദ്യകാല ഹൈ സ്കൂൾ കണ്ണൻദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനിയിലെ ബ്രിട്ടിഷുകാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചത്. തോട്ടം മേഖലയിലെ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി മലയാളം, തമിഴ് മീഡിയങ്ങളിലാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. 1918ൽ സമീപത്തായി ആംഗ്ലോ തമിഴ് പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചിരുന്നു.
തുടർ പഠനങ്ങൾക്ക് സൗകര്യമില്ലാതായതോടെയാണ് സമീപത്തായി യുപി ഹൈസ്കൂൾ വിഭാഗം 1926ൽ പ്രവർത്തനമാരംഭിച്ചത്.
ബ്രിട്ടിഷ് കാലഘട്ടത്തിൽ അധ്യാപക പരിശീലനം ലഭിച്ച ജോൺ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. മുൻ തമിഴ്നാട് ഡിജിപി വാൾട്ടർ തേവാരം, മുൻ എംപി തമ്പാൻ തോമസ് ഉൾപ്പെടെയുള്ളവർ ഇവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ഹൈസ്കൂൾ വിഭാഗത്തിലെ മലയാളം, തമിഴ് മീഡിയം ക്ലാസുകളിലായി 550 വിദ്യാർഥികളാണ് നിലവിൽ ഇവിടെ പഠിക്കുന്നത്.
100-ാം വാർഷികത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പെരിയവര കവലയിൽനിന്നു ശതാബ്ദി ആഘോഷ വിളംബര ജാഥ ആരംഭിക്കും.
തുടർന്ന് സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടികൾ എ.രാജാ എംഎൽഎ ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]