തൊടുപുഴ ∙ തലച്ചോറിനു ക്ഷതമേറ്റ രോഗിയെ കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽനിന്ന് തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ചത് രണ്ടര മണിക്കൂർകൊണ്ട്. സാധാരണ നാലര മണിക്കൂർ കൂടുതൽ യാത്ര വേണ്ടിടത്താണു രോഗിയുമായി ആംബുലൻസ് പാഞ്ഞെത്തിയത്.
തൊടുപുഴ പെരിങ്ങാശ്ശേരി നാടപ്പാറയിൽ വീട്ടിൽ വിഷ്ണു ബിജുവിനെയാണ് (29) തുടർചികിത്സയ്ക്കായി എത്തിച്ചത്.
ബുധൻ രാവിലെ 11.50ന് കൊല്ലത്തുനിന്നു പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.20ന് മുതലക്കോടത്ത് എത്തി.
ശാസ്താംകോട്ടയിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന വിഷ്ണുവിന് ഓഗസ്റ്റ് 15ന് ആണ് ബൈക്ക് അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റത്.
ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. തുടർന്ന് ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
എന്നാൽ വിഷ്ണുവിന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർ ചികിത്സയ്ക്കായാണ് ഇന്നലെ മുതലക്കോടം ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വിഷുവിനെ നാളെ റൂമിലേക്കു മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]