പൈനാപ്പിൾ കൃഷിക്ക് ധനസഹായം:
വണ്ണപ്പുറം∙ പഞ്ചായത്ത് പരിധിയിൽ ഈ വർഷം പൈനാപ്പിൾ കൃഷി ചെയ്തിരിക്കുന്ന കർഷകർക്ക് ധനസഹായം അനുവദിക്കും. പൂരിപ്പിച്ച അപേക്ഷ കൃഷിയിടത്തിന്റെ രേഖകൾ, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി തുടങ്ങിയവ സഹിതം 28ന് മുൻപ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.
സ്പോട്ട് അഡ്മിഷൻ
തൊടുപുഴ∙സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മുട്ടം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു എതിർവശത്തായി ഓലിക്കൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്സ് ടെക്നോളജി (എഫ്ജിഡിടി) രണ്ടു വർഷ സൗജന്യ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29ന് 11ന് മുട്ടം സർക്കാർ പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ്, പിടിഎ ഫണ്ട് അടക്കം രക്ഷാകർത്താക്കളോടൊപ്പം എത്തണം. അപേക്ഷ ഇതുവരെ സമർപ്പിക്കാത്തവർക്കും അന്നേ ദിവസം പുതിയ അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ നേടാവുന്നതാണ്.
9446876348, 9497681541.
നെടുങ്കണ്ടം∙ കോഓപ്പറേറ്റീവ് കോളജ് പ്രൈവറ്റ് ഐടിഐയിൽ 2025- 26 വർഷത്തിൽ ഡ്രാഫ്റ്റ്മാൻ സിവിൽ 3 എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള 3 സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായവർ 29ന് സർട്ടിഫിക്കറ്റുകളുമായി എത്തണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]