
തൊടുപുഴ ∙ സ്കൂൾ കെട്ടിടത്തിന് റവന്യു വകുപ്പിൽ നിന്നും നിരാക്ഷേപപത്രം (നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ലഭിക്കാത്തതിനാൽ സ്കൂളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചെന്ന പരാതിയിൽ താൽകാലിക കണക്ഷനെങ്കിലും നൽകി കുടിവെള്ള, വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജില്ലാ കലക്ടർക്കാണ് കമ്മിഷൻ നിർദേശം നൽകിയത്.
മൂന്നാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് എൻഒസി ലഭിക്കാത്തതിനാൽ വൈദ്യുതിയും കുടിവെള്ളവും നിലച്ചുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
എൻഒസി വാങ്ങാത്ത സാഹചര്യത്തിൽ കെട്ടിട
നിർമാണം ക്രമവൽക്കരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി സംയുക്ത ചർച്ച നടത്തി, ജില്ലാ കലക്ടർ നടപടിയെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ നിർദേശിക്കണം.
സ്വീകരിച്ച നടപടികളെ കുറിച്ച് ജില്ലാ കലക്ടർ വിശദമായ റിപ്പോർട്ട് കമ്മിഷനിൽ സമർപ്പിക്കണം. മൂന്നാർ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ഹയർ സെക്കൻഡറി വിഭാഗം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറെ പ്രതിനിധീകരിച്ച് ആർഡിഒയും പ്രിൻസിപ്പലിന്റെ പ്രതിനിധിയും ഒക്ടോബർ 22ന് രാവിലെ 10 ന് തൊടുപുഴ റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]