
മൂന്നാർ ∙ വർഷങ്ങളായി തകർന്നു കിടന്ന വട്ടവടയിലെ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ സഞ്ചാരികളുമായെത്തിയ സവാരി ജീപ്പ് കയറ്റി നശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ജീപ്പ് ഡ്രൈവറെ പിടികൂടി നഷ്ടപരിഹാരം ഈടാക്കി.
പതിറ്റാണ്ടുകളായി തകർന്നു കിടന്ന വട്ടവട – ഊർക്കാട് റോഡിന്റെ 240 മീറ്റർ ദൂരമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോൺക്രീറ്റിങ് ആരംഭിച്ചത്.
ആദ്യ ദിവസത്തെ പണികൾക്ക് ശേഷം ഇതുവഴിയുള്ള ഗതാഗതം തടഞ്ഞ് തടസ്സങ്ങൾ സ്ഥാപിച്ചശേഷം ജോലിക്കാർ പോയി.
ഇതിനു ശേഷമാണ് സന്ധ്യയ്ക്ക് കോവിലൂർ സ്വദേശിയായ യുവാവ് തടസ്സങ്ങൾ എടുത്തു മാറ്റിയ ശേഷം സഞ്ചാരികളുമായി വട്ടവട, പഴത്തോട്ടം ഭാഗത്തേക്ക് സവാരി പോയത്. ബുധനാഴ്ച കരാറുകാരനും പണിക്കാരുമെത്തിയപ്പോഴാണ് കോൺക്രീറ്റിങ് നശിപ്പിച്ച നിലയിൽ കണ്ടത്.
വിവരം നാട്ടുകാരെ അറിയിച്ചതോടെ ഇവരുടെ നേതൃത്വത്തിൽ വാഹനത്തിനായി അന്വേഷണമാരംഭിച്ചു. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ കടന്നുപോയ വാഹനവും ഡ്രൈവറെയും കണ്ടെത്തി.
തുടർന്ന് നടത്തിയ ചർച്ചയിലാണ് കോൺക്രീറ്റ് തകർന്നതിന് നഷ്ടപരിഹാരം നൽകാൻ ടാക്സി ഡ്രൈവർ സമ്മതിച്ചതും പ്രശ്നം അവസാനിച്ചതും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]