
മറയൂർ ∙ മറയൂർ അതിർത്തിഗ്രാമമായ തമിഴ്നാട്ടിലെ തിരുമൂർത്തിമലയിലെ അമണലിംഗേശ്വര ക്ഷേത്രത്തിൽ ആയിരക്കണക്കിനു ഭക്തരാണ് ആടി അമാവാസി ദിനത്തിൽ എത്തി ബലിതർപ്പണം നടത്തിയത്. കർക്കടകം കാർഷിക ഉത്സവം ആയാണ് തമിഴ്നാട്ടിൽ ആഘോഷിക്കുന്നതും ബലിതർപ്പണം നടത്തുന്നതും.
ഇതിനായി വിവിധ ഗ്രാമങ്ങളിൽ നിന്ന് കൂടുതൽ പേരും കാളവണ്ടിയിലാണ് എത്തുക. ആടി അമാവാസി എന്ന പേരിലാണ് കർക്കടക വാവുദിനം അറിയപ്പെടാറുള്ളത്. തമിഴ്നാടിന്റെ തെക്കൻ ജില്ലകളായ മധുര, കോയമ്പത്തൂർ, തിരുപ്പൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിലാണ് വലിയ പ്രാധാന്യത്തോടെ ആചരിക്കുന്നത്.
കേരളത്തിൽ കർക്കടക വാവുബലിയിൽ നിന്നു വ്യത്യസ്തമായി കാർഷിക ജോലിയുടെ ഭാഗമായുള്ള വളർത്തു മൃഗങ്ങളുമായാണു ക്ഷേത്രത്തിൽ എത്തുന്നത്.
ഉദുമൽപേട്ട മുതൽ പൊള്ളാച്ചി വരെയും സമീപ കാർഷിക ഗ്രാമങ്ങളിൽ നിന്നു കർഷകർ നൂറു കണക്കിന് കാളവണ്ടികളിലാണ് എത്തിച്ചേരുന്നത്.
തമിഴ്നാടിന്റെ കാർഷിക ജീവിതവുമായി ഇണപിരിയാതെ ബന്ധപ്പെട്ടിരിക്കുന്ന കന്നുകാലികളുമായി ക്ഷേത്രത്തിൽ എത്തിയാൽ കാലിസമ്പത്തിൽ വർധന ഉണ്ടാകുമെന്നാണ് വിശ്വാസം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]