തൊടുപുഴ ∙ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിർത്തി നിർണയിച്ചു പുനർവിജ്ഞാപനം ഇറക്കിയപ്പോൾ ഇടുക്കിയിൽ ഒരു ഡിവിഷൻ കൂടി. ഇതോടെ ജില്ലാ പഞ്ചായത്തിൽ 17 ഡിവിഷനായി. വെള്ളത്തൂവലാണ് പുതിയ ഡിവിഷൻ.
മുൻപ് അടിമാലി ഡിവിഷനിലായിരുന്ന വെള്ളത്തൂവലിലേക്ക് പേരുമാറിയ മുരിക്കാശേരി, മുള്ളരിങ്ങാട് ഡിവിഷനിലായിരുന്ന ബ്ലോക്ക് ഡിവിഷനുകളെ കൂടി ചേർത്തു. മൂന്നാർ, ദേവികുളം, പാമ്പാടുംപാറ ഡിവിഷൻ ഒഴികെ മറ്റു ഡിവിഷനുകളിൽ അതിർത്തി പുനർനിർണയം വേണ്ടി വന്നു.
ഏറെക്കുറെ ലോറേഞ്ച്, ഹൈറേഞ്ച് എന്നു തിരിച്ചാണ് ഇത്തവണ പുനർനിർണയം നടത്തിയിരിക്കുന്നത്.
വെള്ളത്തൂവൽ മുതൽ കഞ്ഞിക്കുഴി വരെ
അടിമാലി, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന വെള്ളത്തൂവൽ ഡിവിഷനിൽ 55,101 ആണു ജനസംഖ്യ. അടിമാലി ബ്ലോക്കിലുള്ള വെള്ളത്തൂവൽ, കൊന്നത്തടി, മുനിയറ, കമ്പിളിക്കണ്ടം എന്നിവയും ഇടുക്കി ബ്ലോക്കിലുള്ള പഴയരിക്കണ്ടം, കഞ്ഞിക്കുഴി എന്നിവയുമാണ് ചേർത്തിരിക്കുന്നത്. മുരിക്കാശേരി, മുള്ളരിങ്ങാട് എന്നീ ഡിവിഷനുകളുടെ പേരുകൾ യഥാക്രമം തോപ്രാംകുടി, വണ്ണപ്പുറം എന്നാക്കി മാറ്റി.
തോപ്രാംകുടി ഡിവിഷനിൽ ഇരട്ടയാർ, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ സ്ഥലങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. വണ്ണപ്പുറം ഡിവിഷനിൽ വണ്ണപ്പുറം പഞ്ചായത്ത് മുഴുവനായിട്ടും കോടിക്കുളം, ഉടുമ്പന്നൂർ പഞ്ചായത്തുകളിലെ സ്ഥലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഒരു ബ്ലോക്ക് പഞ്ചായത്തിൽ മാത്രം
പുനർനിർണയത്തിൽ ജില്ലാ പഞ്ചായത്തിലെ പകുതിയിലധികം ഡിവിഷനുകൾ ഒരു ബ്ലോക്കിൽ മാത്രം ഉൾക്കൊള്ളുന്നതാണ്.
ഇത്തരത്തിൽ 9 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. കഴിഞ്ഞതവണ ഇത് നാലെണ്ണമായിരുന്നു. ഒറ്റ ബ്ലോക്കിൽ മാത്രം ഒതുങ്ങുന്ന ഡിവിഷന്റെ പേര്.
ബ്രായ്ക്കറ്റിൽ ബ്ലോക്കിന്റെ പേര്: അടിമാലി (അടിമാലി), ദേവികുളം (ദേവികുളം), നെടുങ്കണ്ടം (നെടുങ്കണ്ടം), വണ്ടിപ്പെരിയാർ (അഴുത), വാഗമൺ (അഴുത), ഉപ്പുതറ (കട്ടപ്പന), കരിങ്കുന്നം (തൊടുപുഴ), വണ്ണപ്പുറം (ഇളംദേശം), പൈനാവ് (ഇടുക്കി). മറ്റുള്ള ഡിവിഷനികളിൽ എല്ലാം രണ്ട് ബ്ലോക്ക് പഞ്ചായത്തിലെ സ്ഥലങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
വമ്പൻ, കുഞ്ഞൻ
നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കിലായി ഉൾപ്പെടുന്ന പാമ്പാടുംപാറ ഡിവിഷനിലാണ് വോട്ടർമാർ കൂടുതലുള്ളത്– 65,619 പേർ.
പാമ്പാടുംപാറ ഡിവിഷനിൽ ഉൾപ്പെടുന്ന രാമക്കൽമേട്, കമ്പംമെട്ട് പ്രദേശങ്ങളിലാണ് ഏറ്റവുമധികം വോട്ടർമാരുള്ളത്. രാമക്കൽമേട് 12,001 വോട്ടർമാരും കമ്പംമെട്ട് 11,697 പേരുമാണുള്ളത്.
അതിർത്തികൾക്കു മാറ്റമില്ലാത്ത ഡിവിഷനിൽ 2015–ലെ പുനർനിർണയപ്രകാരം 71,879 വോട്ടർമാരുണ്ടായിരുന്നു. ഇത്തവണ 6290 വോട്ടർമാരുടെ കുറവുണ്ടായി.
ഡിവിഷനിൽ ഉൾപ്പെട്ട തൂക്കുപാലത്താണ് ഏറ്റവും വോട്ടർമാരുടെ കുറവുണ്ടായത്.
3287 പേരാണു കുറഞ്ഞത്. പൈനാവ് ഡിവിഷനിലാണ് വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും കുഞ്ഞൻ.
ജില്ലാ ആസ്ഥാനമുൾപ്പെടുന്ന മേഖലയിൽ 53,027 വോട്ടർമാരാണുള്ളത്.
പുനർനിർണയത്തിൽ പരാതി
പേരുമാറിയ വണ്ണപ്പുറം ഡിവിഷനിലെ സ്ഥലങ്ങൾ കൃത്യമായ ഭൂമിശാസ്ത്ര പ്രകാരം ക്രമപ്പെടുത്തിയില്ലെന്ന് പരാതി. മാപ്പ് അടിസ്ഥാനത്തിൽ പുനർനിർണയം നടത്തിയപ്പോൾ പുഴ, വനം എന്നിവ പരിഗണിക്കാത്തതിനാൽ ജനവാസമേഖലകൾ ഒറ്റപ്പെട്ടു പോയി.
വണ്ണപ്പുറം ഡിവിഷനിൽ ഉൾപ്പെട്ട ചീനിക്കുഴി, പെരിങ്ങാശ്ശേരി എന്നിവ കരിമണ്ണൂരിന് അടുത്തുള്ള സ്ഥലങ്ങളാണ്.
ഉടുമ്പന്നൂർ പഞ്ചായത്തിലെ ഈ സ്ഥലങ്ങൾ കരിമണ്ണൂർ ഡിവിഷനിലേക്ക് മാറ്റി, കരിമണ്ണൂരിലെ ഏഴല്ലൂർ, കുമാരമംഗലം, മൈകക്കൊമ്പ് എന്നിവ വണ്ണപ്പുറം ഡിവിഷനിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ചീനിക്കുഴി, പെരിങ്ങാശ്ശേരി എന്നീ സ്ഥലങ്ങൾ മാപ്പിൽ വണ്ണപ്പുറം പഞ്ചായത്തുമായി അതിർത്തിയുണ്ടെങ്കിലും കാളിയാർ പുഴ, വേളൂർ പുഴ, വേളൂർ വനം എന്നിവ കഴിഞ്ഞാണ് ജനവാസമേഖലയുള്ളതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ആക്ഷേപങ്ങൾ നാളെ വരെ
കരട് നിർദേശങ്ങൾ സംബന്ധിച്ചു ആക്ഷേപങ്ങളും അഭിപ്രായങ്ങളും നാളെ വരെ സമർപ്പിക്കാം. ഡീലിമിറ്റേഷൻ സെക്രട്ടറിക്കോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ പരാതി നൽകാം.
ഡിവിഷനുകളും ഉൾപ്പെടുന്ന പ്രദേശങ്ങളും
1.
അടിമാലി: വാളറ, മച്ചിപ്ലാവ്, ചെങ്കുളം, ആനച്ചാൽ, 200ഏക്കർ, ദേവിയാർ 2. മൂന്നാർ: കല്ലാർ, പള്ളിവാസൽ, മൂന്നാർ, ശിവൻമല, മാങ്കുളം, നല്ലതണ്ണി, ഇടമലക്കുടി 3.
ദേവികുളം: മറയൂർ, കോവിൽക്കടവ്, കാന്തല്ലൂർ, വട്ടവട, മാട്ടുപ്പെട്ടി, ചിന്നക്കനാൽ, ദേവികുളം 4. രാജാക്കാട്: പൂപ്പാറ, ശാന്തൻപാറ, ബൈസൺവാലി, ടീ കമ്പനി, രാജാക്കാട്, എൻആർ സിറ്റി, രാജകുമാരി 5.
നെടുങ്കണ്ടം: സേനാപതി, ചെമ്മണ്ണാർ, പാറത്തോട്, കോമ്പയാർ, നെടുങ്കണ്ടം, പൊന്നാമല 6. പാമ്പാടുംപാറ: തൂക്കുപാലം, രാമക്കൽമേട്, കമ്പംമെട്ട്, പാമ്പാടുംപാറ, ബാലഗ്രാം, കൊച്ചറ 7.
വണ്ടൻമേട്: വണ്ടൻമേട്, കടശ്ശിക്കടവ്, അണക്കര, ചക്കുപള്ളം, കുമളി, തേക്കടി 8. വണ്ടിപ്പെരിയാർ: തേങ്ങാക്കൽ, ചെങ്കര, സ്പ്രിങ് വാലി, വണ്ടിപ്പെരിയാർ, മഞ്ചുമല, പട്ടുമല 9.
വാഗമൺ: വാഗമൺ, ഏലപ്പാറ, പീരുമേട്, അമലഗിരി, പെരുവന്താനം, കൊക്കയാർ
10. ഉപ്പുതറ: വളകോട്, കാഞ്ചിയാർ, കൽത്തൊട്ടി, അയ്യപ്പൻകോവിൽ, പുല്ലുമേട്, ചപ്പാത്ത്, ഉപ്പുതറ
11.
മൂലമറ്റം: മൂലമറ്റം, കുളമാവ്, പൂമാല, വെള്ളായാമറ്റം, കാഞ്ഞാർ, കുടയത്തൂർ 12. കരിങ്കുന്നം: തെക്കുംഭാഗം, മാത്തപ്പാറ, മുട്ടം, മ്രാല, കരിങ്കുന്നം, പുറപ്പുഴ, ശാന്തിഗിരി, വഴിത്തല, മണക്കാട്, അരിക്കുഴ 13.
കരിമണ്ണൂർ: ഏഴല്ലൂർ, കുമാരമംഗലം, മൈലക്കൊമ്പ്, ഇടവെട്ടി, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, നെയ്യശ്ശേരി 14. വണ്ണപ്പുറം: മുള്ളരിങ്ങാട്, വണ്ണപ്പുറം, കാളിയാർ, ചീനിക്കുഴി, പെരിങ്ങാശ്ശേരി, കോടിക്കുളം 15.
തോപ്രാംകുടി: ഇരട്ടയാർ, ചെമ്പകപ്പാറ, ചുരുളി, മുരിക്കാശ്ശേരി, തോപ്രാംകുടി, പടമുഖം 16. പൈനാവ്: പ്രകാശ്, തങ്കമണി, മരിയാപുരം, ഇടുക്കി, പൈനാവ്, വാഴത്തോപ്പ് 17.
വെള്ളത്തൂവൽ: വെള്ളത്തൂവൽ, കൊന്നത്തടി, മുനിയറ, കമ്പിളിക്കണ്ടം, പഴയരിക്കണ്ടം, കഞ്ഞിക്കുഴി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]