
ഇന്ന് അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
സലിംകുമാർ അനുസ്മരണം നാളെ
തൊടുപുഴ ∙ഇടുക്കിയിലെ ആദിവാസി ഗ്രാമത്തിൽ നിന്ന് കേരളത്തിന്റെ പൊതുമണ്ഡലത്തിലേയ്ക്ക് കടന്നുവന്ന് അരനൂറ്റാണ്ടിലേറെയായി കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കെ.എം.സലിംകുമാറിന്റെ അനുസ്മരണം നാളെ പ്രസ്ക്ലബ് ഹാളിൽ നടക്കും.
രാവിലെ 10 ന് ആരംഭിക്കുന്ന അനുസ്മരണ യോഗത്തിൽ സംസ്ഥാന എസ്സി, എസ്ടി കമ്മിഷൻ സേതുനാരായൺ, ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി (എംഎൽ) അഖിലേന്ത്യ സെക്രട്ടറി എം.എസ്.ജയകുമാർ, മുൻ എംഎൽഎ പി.പി.സുലൈമാൻ റാവുത്തർ, സണ്ണി എം.കപിക്കാട്, എം.ജെ.ബാബു, നോവലിസ്റ്റ് പുഷ്പമ്മ, രാജഗോപാൽ വാകത്താനം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് ഫൈസൽ, ജോൺ പെരുവന്താനം, സജിനി മാത്യു, എൻ.യു.ജോൺ, ടി.ജെ.പീറ്റർ, ജോസ് പീറ്റർ തുടങ്ങിയവർ പ്രസംഗിക്കും.
റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു
തൊടുപുഴ ∙ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 155 സ്കൂളുകളിൽ 1146 റോബോട്ടിക് കിറ്റുകളുടെ വിന്യാസം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്കൂളുകൾക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
ജില്ലയിലെ 286 അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് 30 നുള്ളിൽ പൂർത്തിയാക്കും.
തിരുനാൾ ഇന്നു മുതൽ
തലയനാട് ∙ അഞ്ചിരി കുട്ടപ്പൻകവല കപ്പേളയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നു മുതൽ 28 വരെ ആഘോഷിക്കും. ഇന്നു രാവിലെ 6.45നു തലയനാട് ലൂർദ്മാതാ പള്ളിയിൽ കുർബാന.
വൈകിട്ട് 4.45നു കപ്പേളയിൽ ലദീഞ്ഞ്, കുർബാന– ഫാ.ഷിന്റോ പടിഞ്ഞാറേടത്ത്. 6.15നു നൊവേന.
നാളെ 4.45നു ലദീഞ്ഞ്, കുർബാന– ഫാ.പോൾ കളത്തൂർ. 6.15നു നൊവേന.
27നു 4.45നു ലദീഞ്ഞ്, കുർബാന– ഫാ.ജിജോ ഉറുമ്പിൽ. 6.15നു നൊവേന.
28നു 9.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. 9.45നു ലദീഞ്ഞ്, തിരുനാൾ കുർബാന– ഫാ.പ്രിൻസ് പരത്തിനാൽ.
സന്ദേശം– ഫാ.പോൾ കള്ളിയാടിക്കൽ. 11.30നു നൊവേന.
തുടർന്നു പ്രദക്ഷിണം, ഊട്ടുനേർച്ച.
വടംവലി മത്സരം
തൊടുപുഴ ∙ ഇടുക്കി ജില്ലാ സീനിയർ പുരുഷ, വനിത വടംവലി മത്സരം ഓഗസ്റ്റ് ഒന്നിന് 11ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് സ്റ്റേഡിയത്തിൽ നടക്കും. ഫോൺ: 94478 76339, 92497 90446.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]