
ഇടുക്കി ജില്ലയിൽ ഇന്ന് (25-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് പരക്കെ മഴ.
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്.
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
ജോലി ഒഴിവ്
വണ്ടൻമേട് ∙ പുറ്റടി എൻഎസ്പിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 28ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കുമളി ∙ അമരാവതി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
കുമളി ∙ ചെങ്കരയിലുള്ള കുമളി പഞ്ചായത്ത് എൽപി സ്കൂളിൽ തമിഴ് വിഭാഗം എൽപിഎസ്ടി അധ്യാപകരുടെ 3 ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 28ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
നെടുങ്കണ്ടം ∙ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള ഹെഡ് ടീച്ചർ, അറബിക് (യുപിഎസ്ടി) ഒഴിവുകളിലേക്കും 2025-26 അധ്യയന വർഷം ഉണ്ടാകാൻ ഇടയുള്ള താൽക്കാലിക എൽപിഎസ്ടി, യുപിഎസ്ടി ഒഴിവുകളിലേക്കുമുള്ള അഭിമുഖം 30ന് 10ന് നടക്കും.
കട്ടപ്പന കമ്പോളം
ഏലം: 2000-2175
കുരുമുളക്: 655
കാപ്പിക്കുരു(റോബസ്റ്റ): 237
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210
ചുക്ക്: 220
ഗ്രാമ്പൂ: 750
ജാതിക്ക: 300
ജാതിപത്രി: 1300-2000
∙ മുരിക്കശ്ശേരി കമ്പോളം
കൊക്കോ – 110
കൊക്കോ (ഉണക്ക പരിപ്പ്) – 370
∙ കമ്പോളം അടിമാലി
കൊക്കോ : 100
കൊക്കോ ഉണക്ക : 330