
4 ദിവസമായി ദേശീയപാതയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം; തമ്പടിച്ച് രണ്ടു കുട്ടികളടക്കം 6 ആനകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ നാലു ദിവസമായി ദേശീയപാതയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട ലാക്കാട് വ്യൂ പോയിന്റിനു സമീപമാണ് 4 ദിവസമായി രണ്ടു കുട്ടികളടക്കം 6 ആനകൾ തമ്പടിച്ചിരിക്കുന്നത്. ദേശീയപാതയോരത്ത് നിൽക്കുന്ന ആനകൾ ദേശീയപാതയിലിറങ്ങുന്നതു കാരണം മിക്കപ്പോഴും ഗതാഗതം തടസ്സപ്പെടുന്നുണ്ട്.
സമീപത്തെ ടോൾ ബൂത്തിലും ഇടയ്ക്കിടെ കാട്ടാനക്കൂട്ടം എത്തുന്നുണ്ട്.ബുധനാഴ്ച രാത്രി ദേശീയപാതയിൽ ഈ കാട്ടാനക്കൂട്ടം ഇറങ്ങിയതിനെ തുടർന്ന് അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വനംവകുപ്പിന്റെ ആർആർടി സംഘമെത്തിയാണ് ആനകളെ ഓടിച്ചത്. ഇന്നലെ രാവിലെയും കാട്ടാനകൾ ലാക്കാട് ഫാക്ടറിക്ക് സമീപത്തായി റോഡിലിറങ്ങി ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു.