തൊടുപുഴ ∙ തലേന്ന് വൈകിട്ടുവരെ പായലും പൂപ്പലും പിടിച്ചുകിടന്ന ചുവരുകളിൽ ഇരുട്ടിവെളുത്തപ്പോഴേക്കും ‘കളർഫുൾ’ വോട്ടഭ്യർഥന. ഫ്ലെക്സ് പ്രിന്റിങ്ങിനെപ്പോലെ പുത്തൻ സാങ്കേതികവിദ്യകൾ പ്രചാരണച്ചുമതല ഏറ്റെടുക്കുന്ന കാലത്തും ചുവരെഴുത്തിന്റെ സ്വാധീനം ഒന്നു വേറെത്തന്നെ.
മതിലുകൾ വർധിച്ചതോടെ ചുവരെഴുത്ത് മങ്ങലേൽക്കാതെ തന്നെയാണ് മുന്നോട്ടുപോകുകയാണെന്ന് 30 വർഷത്തോളമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന മുട്ടം നെടുമറ്റത്തിൽ എൻ.കെ.ബിജു പറയുന്നു.
തിരഞ്ഞെടുപ്പ് കാലത്തേ തിരക്കുള്ളൂ എന്നതിനാൽ പുതുതലമുറയുടെ വരവ് കുറവാണ്. കോൺഗ്രസ് നേതാവായ ബിജു തൊടുപുഴ ബ്ലോക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.
നിലവിൽ ഡിസിസി അംഗമാണ്. ജില്ലയിൽ ചുവരെഴുത്തിൽ സജീവമായ 25 പേരുണ്ട്.
45– 75 വയസ്സിനിടയിലുള്ളവർ. ചെയ്യുന്ന ജോലിക്ക് ഉയർന്ന പ്രതിഫലമാണ് മേഖലയുടെ ആകർഷണം.
ഒരു ചതുരശ്ര അടിക്ക് നിലവിൽ 15 രൂപയിലാണ് വർക്ക് എടുക്കുന്നത്. ചിഹ്നം കൃത്യതയോടെ വരയ്ക്കുന്നതാണ് പ്രധാന വെല്ലുവിളി.
ചുവരെഴുത്തുകൾക്ക് സ്ഥലം ഉടമയുടെ അനുമതിപത്രം വേണം.
അതത് പാർട്ടിക്കാർ സ്ഥലം ഉടമകളിൽ നിന്ന് മുൻകൂട്ടി അനുമതി പത്രം വാങ്ങിക്കുന്നതിനാൽ ആർട്ടിസ്റ്റുകൾക്ക് ധൈര്യപൂർവം വരയ്ക്കാം. വേനൽച്ചൂട് കനത്തതോടെ രാത്രി പെട്രോമാക്സ് വെളിച്ചത്തിലാണ് ഭൂരിഭാഗം വർക്കുകളും പുരോഗമിക്കുന്നത്.
5 മണ്ഡലങ്ങളിലുമായി ജില്ലയിൽ നൂറിലധികം വർക്കുകൾ ലഭിച്ചതായി എൻ.കെ.ബിജു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

