രാജകുമാരി ∙ കെട്ടിടമില്ലാത്തതിനാൽ അടച്ചുപൂട്ടൽ ഭീഷണിയിൽ ജില്ലയിലെ മൂന്നാമത്തെ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്. 2018ൽ അനുവദിച്ച ശാന്തൻപാറ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് 7 വർഷം കഴിഞ്ഞിട്ടും പരിമിത സൗകര്യങ്ങൾ മാത്രമുള്ള പൂപ്പാറയിലെ പഞ്ചായത്ത് എൽപി സ്കൂൾ കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
റവന്യു വകുപ്പ് കോളജ് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം വിട്ടുനൽകിയിട്ട് വർഷങ്ങളായി. നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ ആദ്യം 7 കോടി രൂപ അനുവദിച്ചെങ്കിലും 3 വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനാൽ ഭരണാനുമതി നഷ്ടമായി.
പിന്നീട് ബജറ്റിൽ കോളജ് വികസനത്തിനായി പ്രഖ്യാപിച്ച 20 കോടി രൂപയും ഇടുക്കി പാക്കേജിൽ പ്രഖ്യാപിച്ച 10 കോടി രൂപയും എവിടേക്ക് പോയെന്ന് അധികൃതർക്ക് പോലുമറിയില്ല.
2020–21ൽ മാസ്റ്റർ പ്ലാൻ തയാറാക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള ഉൗരാളുങ്കൽ സാെസൈറ്റിയെ ഏൽപിച്ചു. 10 ലക്ഷം രൂപ ഫീസ് ഇൗടാക്കിയാണ് ഉൗരാളുങ്കൽ മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
എന്നാൽ 105 കോടി രൂപ ചെലവ് വരുന്ന ഇൗ പ്ലാൻ അനുസരിച്ചുള്ള സ്ഥലസൗകര്യം അനുവദിച്ച ഭൂമിയിൽ ഇല്ലെന്ന് പാെതുമരാമത്ത് വിഭാഗം കണ്ടെത്തി. തുടർന്ന് പ്ലാൻ റദ്ദാക്കി, പാെതുമരാമത്ത്(കെട്ടിടം) വിഭാഗം തന്നെ 40 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി.
ഇത് ധനവകുപ്പിന്റെ അനുമതിക്കായി കാത്തുകിടക്കുകയാണ്. അനുമതി ലഭിച്ചാലേ ടെൻഡറിലേക്ക് കടക്കാൻ കഴിയൂ.
കിൻഫ്ര കെട്ടിടം വിട്ടുകിട്ടിയില്ല
പൂപ്പാറയിൽ കെട്ടിടം നിർമിക്കുന്നത് വരെ കോളജ് കുളപ്പാറച്ചാലിലെ കിൻഫ്ര അപ്പാരൽ പാർക്ക് കെട്ടിടത്തിലേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിരുന്നു.
36000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം പ്രതിമാസം മൂന്നര ലക്ഷം രൂപ വാടക നൽകി ഏറ്റെടുക്കാനാണ് ഒരു വർഷം മുൻപ് നടപടി സ്വീകരിച്ചത്. എന്നാൽ പാെതുമരാമത്ത് (കെട്ടിടം) വിഭാഗം വാടക സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ തുടർ നടപടികൾ മുടങ്ങി.
ഒരാഴ്ചയ്ക്കുള്ളിലെങ്കിലും കെട്ടിടം ലഭിച്ചാൽ മാത്രമേ അടുത്ത അധ്യയന വർഷമെങ്കിലും കോളജ് ഇവിടേക്ക് മാറ്റാൻ കഴിയൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

