
നിയന്ത്രണം വിട്ട സ്വകാര്യ ബസ് വർക് ഷോപ്പിലേക്ക് ഇടിച്ചുകയറി
അടിമാലി ∙ സ്വകാര്യ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട
ബസ് ഇരുചക്ര വാഹന വർക് ഷോപ്പിലേക്ക് ഇടിച്ചു കയറി. 8 വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു.
ഒരു ബൈക്ക് പൂർണമായും തകർന്നു. ഈ സമയം വാഹനത്തിന് സൈഡിൽ നിൽക്കുകയായിരുന്ന 2 യുവാക്കൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഫെഡറൽ ബാങ്ക് അടിമാലി ബ്രാഞ്ചിനു സമീപത്താണ് അപകടം .
അടിമാലി– മാങ്കുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ സോമനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.മാങ്കുളത്തു നിന്നുള്ള യാത്രക്കാരെ അടിമാലി സ്റ്റാൻഡിൽ ഇറക്കിയശേഷം പാർക്കു ചെയ്യുന്നതിന് ദേശീയ പാതയിലൂടെ പോകും വഴിയാണ് നിയന്ത്രണം വിട്ട ബസ് വർക് ഷോപ്പിലേക്ക് പാഞ്ഞു കയറിയത്.
ഒരു ബൈക്കിനു മുകളിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. തുടർന്നാണ് സമീപത്ത് പാർക്കു ചെയ്തിരുന്ന ബൈക്കുകളിലും വാഹനം തട്ടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]